മുളന്തുരുത്തിയില്‍ ശാസ്ത്രാവബോധ കാമ്പയിന്‍
എറണാകുളം: നമ്മുടെ സമൂഹം ശാസ്ത്ര ചിന്തകളിൽ ഇപ്പോഴും പിന്നിലാണെന്നും ശാസ്ത്ര സമൂഹത്തിനായുള്ള പരിഷത്തിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും കൊച്ചിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ പറഞ്ഞു. മുളന്തുരുത്തി മേഖല ശാസ്ത്രാവബോധ കാംപയിന്‍ തുരുത്തിക്കര സയൻസ് സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ് അദ്ധ്യക്ഷനായി. ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ സി. രാമചന്ദ്രൻ ബഹിരാകാശം മാനവരാശിയുടേത് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു . ചാന്ദ്രദിനം ബഹിരാകാശ ക്വിസില്‍ പുളിക്കമാലി ഗവ. ഹൈസ്കൂൾ, കാരിക്കോട് ഗവ. യു പി എസ്, മുളന്തുരുത്തി ഗവ.ഹൈസ്ക്കൂൾ, മുളന്തുരുത്തി ഹെയിൽ മേരി ഹൈസ്കൂൾ എന്നിവർ വിജയികളായി. വിജയികൾക്ക് ഡോ. പി.ജി. ശങ്കരൻ സമ്മാനം വിതരണം ചെയ്തു. മുളന്തുരുത്തി മേഖലാ സെക്രട്ടറി കെ പി രവികുമാർ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് കെ എം പ്രകാശൻ നന്ദിയും പറഞ്ഞു.