മുളന്തുരുത്തി മേഖലാ സമ്മേളനം
തിരുവാങ്കുളം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലയുടെ ഇരുപതാമത് വാർഷിക സമ്മേളനം തിരുവാങ്കുളം ജി.എച്ച്.എസിൽ നടന്നു. പ്രതിനിധി സമ്മേളനം സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി കെ.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എ.ഡി.യമുന അധ്യക്ഷയായ യോഗത്തിൽ സംഘാടക സമിതി കൺവീനർ പി.സി.ശശി സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി കെ.എൻ.സുരേഷ് 2017-18 ലെ വാർഷിക റിപ്പോർട്ടും ട്രഷറർ ജെ.അർ.ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേരള പഠനം എന്ത് എങ്ങനെ എന്ന വിഷയം ജില്ലാ ജോ: സെക്രട്ടറി എം.എസ്.ജയ അവതരിപ്പിച്ചു. ശാസ്ത്രഗതി മാനേജിംഗ് എഡിറ്റർ പി.എ.തങ്കച്ചൻ പ്രവർത്തനങ്ങളെ ക്രോഡീകരിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ ജോ: സെക്രട്ടറി എ.എ.സുരേഷിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എ. ഡി.യമുന (പ്രസിഡണ്ട്), എൻ. പി. ശിശുപാലൻ (വൈസ് പ്രസിഡണ്ട്), കെ.എൻ.സുരേഷ്. (സെക്രട്ടറി), ജോസി വർക്കി (ജോ: സെക്രട്ടറി), ജെ.ആർ.ബാബു (ട്രഷറർ) ആയി തെരഞ്ഞെടുത്തു. യോഗത്തിന് മേഖല ജോ:സെക്രട്ടറി കെ.ജി.സധീഷ് നന്ദി പറഞ്ഞു.