മേരിക്യൂറി ക്യാമ്പസ് കലായാത്ര ഉദ്ഘാടനം
മേരീക്യൂറീ നാടകയാത്രയ്‌ക്ക് തുടക്കമായി. കണ്ണൂർ കുളപ്പുറം വായനശാലയിലൊത്തുകൂടിയ നാട്ടുകാർക്ക്‌മുന്നിൽ ആദ്യ അവതരണം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ്
ടി.ഗംഗാധരൻ അധ്യക്ഷനായി. സി പി ഷിജു, പ്രൊഫ. കെ ബാലൻ, ലെനിൻ രാജ്, മീരാഭായ് ടീച്ചർ എന്നിവർ സംസാരിച്ചു. ശാസ്ത്രത്തിന് മേൽ കടന്നാക്രമണങ്ങൾ ശക്തമാകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് പരിഷത്തിന്റെ ഉത്തരവാദിത്തമാണെന്ന് ടി ജി അധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. എം ദിവാകരൻ സ്വാഗതവും ഒ സി ബേബിലത നന്ദിയും പറഞ്ഞു.
മേരീക്യൂറിയുടെ ജീവിതകഥ, റേഡിയം ഗവേഷണത്തിന്റെ കഥയാണ്. അതുതന്നെയാണ് ഈ നാടകത്തിന്റേയും ഇതിവൃത്തം. ഒരു മണിക്കൂർ 10 മിനിട്ട് ദൈർഘ്യമുള്ള നാടകത്തിന്റെ രചന, എൻ വേണുഗോപാലാണ്. അലിയാർ,സജാസ് എന്നിവർ ചേർന്ന് സംവിധാനം നിർവ്വഹിച്ച ഈ നാടകത്തിൽ ആറ് പെൺകുട്ടികളും എട്ട് ആൺകുട്ടികളും വേഷമിടുന്നു. വസ്ത്രാലങ്കാരം സുനിതയും സംഗീതം നാരായണനും നിർവഹിച്ചിരിക്കുന്നു.
കണ്ണൂരിലെ കുളപ്പുറം വായനശാലയില്‍ പത്തുദിവസം നീണ്ടുനിന്ന പരിശീലനക്കളരിക്ക് ശേഷമാണ് നാടകം യാത്ര തിരിക്കുന്നത്.
നാൽപത് ക്യാപസുകളും മറ്റ് ഇരുപത് കേന്ദ്രങ്ങളും സന്ദർശിച്ച് ഫെബ്രുവരി 22ന് തിരുവനന്തപുരം ജില്ലയിലെ നേമത്ത് സമാപിക്കുന്ന രീതിയിലാണ് ജനോത്സവത്തിന്റെ ഭാഗമായ ഈ നാടക യാത്ര സംഘടിപ്പിപ്പിച്ചിരിക്കുന്നത്.