യൂണിറ്റ് സമ്മേളനം
നെടുങ്കാട് : ശാസത്രസാഹിത്യ പരിഷത്ത് നെടുങ്കാട് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം പരിഷത്ത് തിരുവനന്തുപുരം ജില്ലാപ്രസിഡണ്ട് സന്തോഷ് ഏറത്ത് ഉദ്ഘാടനം ചെയ്തു. 18 ഫെബ്രുവരി 2018ന് വൈകുന്നേരം 2.30ന് നെടുങ്കാട് യു.പി സ്കൂളില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് ടി.ജസിയമ്മ അധ്യക്ഷയായിരുന്നു. യൂണിറ്റ് ജോ.സെക്രട്ടറി എസ്.സുനില്‍കുമാര്‍ വലിയവിള സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.സുനില്‍കുമാര്‍ കാവില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി ബിജു ജി.ആര്.നാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ വി.കെ നന്ദനന്‍ സംഘടന ആമുഖം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ തിരുവനന്തപുരം മേഖല സമ്മേളനത്തിന്റെ നഗരി അലങ്കരിച്ചതിലുള്ള മികവ് മുന്‍നിര്‍ത്തി പ്രതീക്ഷ പുരുഷസ്വയം സഹായസംഘം ട്രഷറര്‍ മാരി മുത്തുവിന്റെ മകന് ശങ്കറിന് പാരിതോഷികം നല്കി അഭിനന്ദിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് എ.ബാബു യൂണിറ്റ് അവലോകനം നടത്തി.
മേഖല ജനോത്സവ കണ്‍വീനര്‍ കെ.ശ്രീകുമാര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വി ഉണ്ണികൃഷ്ണന് ഭരണഘടന ആമുഖ പ്രതിജ്ഞ നടത്തി. ആമുഖം കലണ്ടര്‍ രൂപത്തിലുള്ളത് അഗംങ്ങള്‍ക്ക് വിതരണം ചെയ്തു. കെ.അയ്യപ്പന് പിള്ള നന്ദി രേഖപ്പെടുത്തിയ ചടങ്ങ് ലഘുഭഷണത്തിന് ശേഷം 6.30ന് അവസാനിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഫാസിസ്റ്റ് വിരുദ്ധ ഒപ്പുമരത്തില്‍ അംഗങ്ങള്‍ ഒപ്പുകള്‍ രേഖപ്പെടുത്തി. 80 അംഗങ്ങള്‍ പങ്കെടുത്തു. ജസിയമ്മ (പ്രസിഡണ്ട്), കെ അയ്യപ്പനാശാരി, എ. ബാബു(വൈ.പ്രസി), ബിജു ജി.ആര് നാഥ് (സെക്രട്ടറി), എസ്. സുനില്‍കുമാര്‍ വലിയവിള, ആര്. പ്രദീപ് (ജോ.സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.