രണ്ടാം കേരളപഠനം തൃശ്ശൂരില്‍ പരിശീലനം പൂര്‍ത്തീകരിച്ചു
തൃശ്ശൂര്‍ : രണ്ടാം കേരളപഠനത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ നാല് കേന്ദ്രങ്ങളിലായി മാര്‍ച്ച് 29ന് നടന്ന പരിശീലനങ്ങളില്‍ 269 പേര്‍ പങ്കെടുത്തു. ബി.ആര്‍.സി ഹാള്‍ വടക്കാഞ്ചേരി കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ തൃശ്ശൂര്‍, ഒല്ലൂക്കര, ചേലക്കര, വടക്കാഞ്ചേരി മേഖലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി.മുരളീധരന്‍, ഡോ.അജേഷ്, ഇന്ദുലേഖ കാര്യാട്ട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. 53 പേരായിരുന്നു ഇവിടെ പങ്കെടുത്തത്. തൃപ്രയാര്‍, അന്തിക്കാട്, കുന്നംകുളം, ചാവക്കാട് മേഖലകളിലെ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ചാവക്കാട് മുതുവട്ടൂര്‍ ജി.എച്ച്.എസ്.എസില്‍ വച്ച് നടന്നു. വി.മനോജ് കുമാര്‍, കെ.എ.മിനി, കെ.എസ്.സുധീര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. 78 പേര്‍ പങ്കെടുത്തു. എസ്.എന്‍.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട കേന്ദ്രത്തില്‍ ചാലക്കുടി, കൊടകര, ചേര്‍പ്പ്, ഇരിങ്ങാലക്കുട മേഖലകളിലെ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. 65 പേരാണ് പങ്കെടുത്തത്. കെ.കെ.അനീഷ് കുമാര്‍, ഡോ.ഡി.ഷൈജന്‍, ശ്രീനാഥ് എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. പുത്തന്‍ചിറ, കൊടുങ്ങല്ലൂര്‍, മതിലകം മേഖലകളിലെ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം എസ്.എന്‍ പുരം പാപ്പിനിവട്ടം എല്‍.പി സ്കൂളില്‍ വച്ച് നടന്നു. 53 പേര്‍ പങ്കെടുത്തു. പി.രാധാകൃഷ്ണന്‍, ഡോ.സി.സി.ബാബു, അനില്‍ കാട്ടിക്കുളം, അന്നപൂര്‍ണേശ്വരി, ആശാപൂര്‍ണിമ എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.