റാണീപുരം പുൽമേടുകൾ കത്തിച്ചത് അപലപനീയം
കാസറഗോഡ്: വന സംരക്ഷണ പ്രവർത്തനങ്ങളുടെ പേരിൽ റാണീപുരത്തെ പുൽമേടുകൾ തീയിട്ട് നശിപ്പിച്ച വനം വകുപ്പിന്റെ നടപടിയിൽ ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വനാതിർത്തിയിൽ ഫയർ ലൈൻ വെട്ടിത്തെളിച്ചും പ്രവേശനം നിയന്ത്രിച്ചും ശാസ്ത്രീയമായ കാട്ടൂതീ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് പകരം വനത്തിന്റെ തന്നെ ഭാഗമായ പുൽമേടുകൾ മൊത്തമായി ചുട്ട് കരിച്ചത് വനനശീകരണ പ്രവർത്തനമായേ കാണാൻ കഴിയൂ. പുൽമേടുകളിൽ ജീവിക്കുന്ന ചെറു ജീവജാലങ്ങൾ പൂർണ്ണമായും നശിക്കുന്നതും സസ്യഭുക്കുകളുടെ ഭക്ഷണലഭ്യത കുറയ്ക്കുന്നതും വന ആവാസ വ്യവസ്ഥയുടെ അപചയത്തിന് കാരണമാകും.
ജില്ലയിലെ അവശേഷിക്കുന്ന നല്ല കാടുകൾ ഇല്ലാതാക്കുന്ന ഇത്തരം നടപടികളിൽ ഭാവിയിൽ ആവർത്തിക്കരുതെന്ന് വനം വകുപ്പ് അധികൃതരോട് കാസറഗോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ കെ കെ രാഘവൻ അധ്യക്ഷത വഹിച്ചു. വി ടി കാർത്ത്യായണി, എ എം ബാലകൃഷ്ണൻ, എം വി ഗംഗാധരൻ, കെ ടി സുകുമാരൻ, പി യു ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കെ പ്രേംരാജ് സ്വാഗതവും എം രമേശൻ നന്ദിയും പറഞ്ഞു.