വിജ്ഞാനോത്സവം ജില്ലാതല പരിശീലനം നടത്തി.

0

സ്കൂള്‍തല വിജ്ഞാനോത്സവം പരിശീലനത്തില്‍ ഡോ: പി.എം. സിദ്ധാർത്ഥൻ ക്ലാസെടുത്ത് സംസാരിക്കുന്നു.

കാസര്‍ഗോ‍ഡ്: ശാ‍സ്ത്രസാഹിത്യ പരിഷത്ത് ഈ വർഷത്തെ വിജ്ഞാനോത്സവം മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയതിന്റെ 50 വർഷങ്ങൾ, IAUന്റ 100-ാം വാർഷികം, സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന് എഡിoഗ്ടൺ സൂര്യഗ്രഹണ നിരീക്ഷണത്തിലൂടെ തെളിവ് നല്കിയതിന്റെ നൂറാം വാർഷികം, തുടങ്ങിയതിന്റെ ആചരണം കുടിയായാണ് നടത്തുന്നത്. ജൂലായ് 21 മുതൽ 31 വരെ നടക്കുന്ന ചാന്ദ്ര ദിന പരിപാടികളുടേയും ആഗസ്ത് 1 ന്റെ സ്കൂൾ തല വിജ്ഞാനോത്സവത്തിന്റെയും ജില്ലാതല പരിശീലനം ജില്ലാ സയൻസ് ക്ലബ്ബിന്റ സഹകരണത്തോടെ ഹോസ്ദുർഗ് Hടs ൽ വെച്ച് നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.പുഷ്പ ഉദ്ഘാടനം ചെയ്തു. ആ വലിയ കുതിപ്പിന്റെ അമ്പതു വർഷങ്ങൾ എന്ന വിഷയത്തിൽ ISR0 റിട്ട: സയന്റിസ്റ്റ് ഡോ: പി.എം. സിദ്ധാർത്ഥൻ ക്ലാസെടുത്തു. വിജ്ഞാനോത്സവം കാഴ്ചപ്പാട് എന്ന വിഷയത്തിൽ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ കെ.പ്രേം രാജ് സംസാരിച്ചു. വിജ്ഞാനോത്സവ സംഘാടക സമിതി കൺവീനർ ഡോ: എം.വി.ഗംഗാധരൻ സ്വാഗതം പറഞ്ഞു ജില്ലാ സയൻസ് ക്ലബ്ബ് ജോ. സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അടുത്ത ആഴ്ച സബ് ജില്ലാതലത്തിൽ സയൻസ് ക്ലബ്ബ് അധ്യാപകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും, ആഗസ്ത് 1 ന്റെ സ്കൂൾ തല വിജ്ഞാനോത്സവം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ഉത്സവാന്തരീക്ഷത്തിൽ നടത്താനും തീരുമാനിച്ചു.കെ.രാഘവൻ മാസ്റ്റർ, പ്രദീപ് കൊക്കാട്, കെ.ചന്ദ്രശേഖരൻ, കെ രമേശൻ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടി മധുസൂദനൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *