വിദ്യാഭ്യാസ ഗുണതയും പരിക്ഷാ പരിഷ്കാരങ്ങളും- കൊടുങ്ങല്ലൂർ മേഖല
20/09/24 തൃശ്ശൂർ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരിക്ഷാ പരിഷ്കാരങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കെ.എം. ബേബി മോഡറേറ്ററായി. ആമുഖം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പി. രാധാകൃഷ്ണൻ അവതരിപ്പിച്ചു. കെ.എസ്.ടി.എ ജില്ലാ ജോയൻ്റ് സെക്രട്ടറി ടി.എസ്.സജീവൻ, കെ.എസ്.പി.ടി.യു സംസഥാന സമിതി അംഗം സി.ജി. ദാമു , എ.കെ.എസ്.ടി.യു ജില്ലാ കമ്മറ്റി അംഗം എൻ.ആർ. രമേഷ് ബാബു, വിദ്യാഭ്യാസ ഗവേഷക വിദ്യാർത്ഥിനി ടി.എം. അന്ന, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റി അംഗം മിഥുൻപോട്ടോക്കാരൻ, അനുകുമാർ, വിമനോജ്, ടി.കെ. സഞ്ജയൻ, എം. ആർ. സുനിൽദത്ത് എന്നീവർ ചർച്ചയിൽ പങ്കെടുത്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ വിദ്യാഭ്യാസ മേഖലാ കൺവീനർ അജിത പടാരിൽ സ്വാഗതവും ചെയർമാൻ കെ.എസ് അശ്വതി നന്ദിയും അവതരിപ്പിച്ചു. 38 പേർ പങ്കെടുത്തു.