വിവാദങ്ങളുടെ പൊരുളറിയാന്‍ സെമിനാർ
ഖാദർ കമ്മറ്റി റിപ്പോർട്ട്
കാസര്‍ഗോഡ്: പൊതു വിദ്യാഭ്യാസ നവീകരണത്തിനും മികവിനുമായി കേരള സർക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഒന്നാം ഭാഗം പുറത്തു വന്നപ്പോൾ വ്യാപകമായി പുകയുന്ന വിവാദങ്ങളുടെ പൊരുളറിയാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത് കാസർഗോഡ് ജില്ലകമ്മിറ്റി സെമിനാർ നടത്തി.
കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന പരിപാടിയിൽ സി പി ഹരീന്ദ്രൻ വിഷയാവതരണം നടത്തി. പി വി ദിവാകരൻ മോഡറേറ്ററായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രാഘവൻ, കെ.പി.എസ്.ടി.എ നേതാവ് പി ശശിധരൻ,എച്ച്.എസ്.എസ്.ടി.എ നേതാവ് ഡൊമനിക് അഗസ്റ്റിൻ എന്നിവർ പ്രതികരണം നടത്തി.
പ്രദീപ് കൊടക്കാട് സ്വാഗതവും കെ പ്രേംരാജ് നന്ദിയും പറഞ്ഞു.