വീട്ടിലൊരു ശാസ്ത്രപുസ്തക ലൈബ്രറി.

0

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തവണകളായി പണമടച്ച് ശാസ്ത്ര പുസ്തകങ്ങൾ കരസ്ഥമാക്കാൻ  ശാസ്ത്ര പുസ്തക നിധി ആരംഭിക്കുന്നു. പ്രതിമാസം 200 രൂപ വീതം  സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള 6  മാസങ്ങളിൽ അടയ്ക്കുകയും ഫെബ്രുവരിയിൽ  മേഖലാ തലങ്ങളിൽ നടക്കുന്ന പുസ്തകമേളയിൽ വെച്ച് പുസ്തകങ്ങൾ എടുക്കുവാനും സാധിക്കും. ഓരോ മാസവും 6 മേഖലകളിൽ വെച്ച് ശാസ്ത്ര പുസ്തകങ്ങളുടെ പ്രകാശനവും, ശാസ്ത്ര പ്രഭാഷണവും, നറുക്കെടുപ്പും നടക്കും.
നറുക്ക് ലഭിക്കുന്നവർ തുടർന്ന് പണം അടയ്ക്കേണ്ടതില്ല. വീട്ടിലൊരു ശാസ്ത്ര പുസ്തക ലൈബ്രറി ഒരുക്കാൻ താൽപര്യമുള്ള എല്ലാവരും പദ്ധതിയുടെ ഭാഗമായി മാറണമെന്ന് ശാസ്ത്ര പുസ്തക നിധിയുടെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് പ്രശസ്ത നാടൻപാട്ട് കലാകാരൻ എ. സി. മാത്യൂസ് പറഞ്ഞു. ഡോ: അമ്പി ചിറയിൽ,
പി. അനിൽകുമാർ, എം. ദേവകുമാർ, കെ. പി.
സുനിൽകുമാർ, ടി. പി. സന്തോഷ്, ഇ. ജി. ചന്ദ്രലേഖ എന്നിവർ സംസാരിച്ചു. കെ. എ. അഭിജിത്താണ് ലോഗോ രൂപകല്പന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *