വീട്ടുമുറ്റ നാടകം: പ്രൊഡക്ഷൻ ക്യാമ്പ് കണ്ണൂരിൽ സമാപിച്ചു

0
വീട്ടുമുറ്റ നാടകത്തിന്റെ കണ്ണൂരില്‍ നടന്ന സംസ്ഥാന പ്രൊഡക്ഷൻ ക്യാമ്പില്‍ നിന്നും.

കണ്ണൂർ: വീട്ടുമുറ്റ നാടകത്തിന്റെ സംസ്ഥാന പ്രൊഡക്ഷൻ ക്യാമ്പ് കണ്ണൂരിൽ സമാപിച്ചു. ശാസ്ത്രസാഹിത്യ പരിഷത് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് വീട്ടുമുറ്റ നാടകം പര്യടനം നടത്തുന്നത്.
കർഷകർ നടത്തുന്ന സമരത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനവും മാധ്യമങ്ങളുടെ തെറ്റായ ഇടപെടലും അശാസ്ത്രീയ പ്രചരണങ്ങളുമൊക്കെ പൊതു സമൂഹത്തിൽ തുറന്ന് കാണിക്കാനും ജനങ്ങളുമായി സംവദിക്കാനുമാണ് വീട്ടുമുറ്റ നാടകങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാമ്പിന് ശേഷം 13 ജില്ലകളിലും ക്യാമ്പ് നടക്കും. തുടർന്ന് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വീട്ടുമുറ്റ അവതരണം നടക്കും.
കണ്ണൂർ പരിഷത് ഭവനിൽ നടന്ന ക്യാമ്പ് നാടക പ്രവർത്തകൻ സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. ജി രാജശേഖരന്‍ , കെ വി വിജയൻ, എഎം ബാലകൃഷ്ണൻ, വി വി ശ്രീനിവാസൻ, എം സുജിത്ത്, കെ ജയരാജൻ, കെ പി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. പി കെ ബൈജു സ്വാഗതവും സുരേഷ്ബാബു കൊളശേരി നന്ദിയും പറഞ്ഞു.
സംസ്ഥാന പ്രവര്‍ത്തകര്‍ക്ക് പുറമെ സുധാകരൻ ചൂലൂർ, രവി ഏഴോം, സുരേന്ദ്രൻ അടുത്തില, പ്രകാശൻ കടമ്പൂർ, ശശിധരൻ ചാലക്കുന്ന്, ബിജു ആന്റണി, ബിജു നിടുവാലൂർ ഷൈജു തോലാമ്പ്ര, സുരേഷ്ബാബു ചെണ്ടയാട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *