വൈദ്യശാസ്ത്ര മഞ്ജരി പുസ്തക പ്രകാശനം

0

പനമരം : ഓഗസ്റ്റ് 11 നു പനമരം സി എച് സി ഹാളിൽ ചേർന്ന ചടങ്ങിൽ വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ വിവേക് കുമാർ പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ വി സുരേന്ദ്രന് നൽകി പ്രകാശനം ചെയ്തു. പരിഷത് കേന്ദ്രനിർവാഹക സമിതി അംഗം പ്രൊഫ. കെ ബാലഗോപാലൻ പുസ്തകം പരിചയപ്പെടുത്തി. വയനാട് നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ.ബി അഭിലാഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് യൂ.കെ.കൃഷ്ണൻ,നഴ്സിംഗ് ട്യൂട്ടർ ബി സോണി എന്നിവർ ആശംസകളര്‍പ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡി എം ഓ ഡോ.വി ജിതേഷ് ” ശാസ്ത്രവും കപട ശാസ്ത്രവും” എന്ന വിഷയത്തിൽആരോഗ്യ രംഗത്തെ അശാസ്ത്രീയതകൾ വിശദമായി ചർച്ച ചെയ്തു.പരിഷത്ത് ജില്ലാ സെക്രട്ടറി പി.ആർ.മധുസൂദനൻ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേഖലാസെക്രട്ടറി പി.കുഞ്ഞികൃഷ്ണൻ നന്ദി പറഞ്ഞു. ഗവെർന്മെന്റ് നഴ്സിംഗ് സ്‌കൂൾ വിദ്യാർത്ഥികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പരിഷത്ത് പ്രവർത്തകർ അടക്കം നൂറോളം പേര്‍ ചടങ്ങിലും ക്ലാസിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *