ശാസ്ത്രപഠനം രസകരമാക്കാന്‍ IDEA പഠനകേന്ദ്രം

0
IDEA പഠനകേന്ദ്രം ഉദ്ഘാടന സദസ്സ്

പാലക്കാട്: യുറീക്ക മുന്‍ എഡിറ്റര്‍ പ്രൊഫ. എസ്. ശിവദാസ് കുട്ടികളോട് ഈ ചോദ്യം ഉയർത്തിയപ്പോള്‍ ‘വാല് ‘ എന്ന ഉത്തരം ഉടനടി എത്തിയെങ്കിലും ശാസ്ത്രത്തിന്റെ രീതിയിലൂടെ ആലോചിച്ചപ്പോൾ ആ ഉത്തരം എങ്ങനെ മാറിയെന്ന് മാഷ് വ്യക്തമാക്കിയത് കുട്ടികള്‍ക്ക് രസകരമായി. കുട്ടികൾ വലിയ സ്വപ്‌നങ്ങൾ കണ്ടും വലിയ ചോദ്യങ്ങൾ ചോദിച്ചും സയൻസിന്റെ മാർഗത്തിലേക്ക് പ്രവേശിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ഭവനിൽ പ്രവർത്തനമാരംഭിച്ച IDEA (Initiative for Developing Educational Activities) പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ശാസ്ത്രപഠനം രസകരമാക്കുന്നതിനും അധ്യാപകർക്ക് നൂതന അധ്യാപന രീതികൾ പരിചയപ്പടുത്തുന്നതിനും IDEA കേന്ദ്രം തുടക്കം കുറിക്കുകയാണ്. എല്ലാ മാസവും ജില്ലാ ഓഫീസ് കേന്ദ്രീകരിച്ചും വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലും ശാസ്ത്ര ക്ലാസ്സുകളും പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് ലില്ലി കർത്ത അധ്യക്ഷത വഹിച്ചു. IDEA എന്ത്? എന്തിന് ? എന്ന് ഡയറക്ടർ കെവിഎസ് കർത്ത വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ കൺവീനർ വി വിജയം സ്വാഗതവും ജില്ലാ സെക്രട്ടറി പ്രദോഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *