ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം പുസ്തക പ്രകാശനം
മീനങ്ങാടി : ഓഗസ്റ്റ് ഒൻപതിന് മീനങ്ങാടി ഗവെർന്മെന്റ് പോളിടെക്നിക് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പരിഷത്ത് ജില്ലാ സെക്രട്ടറി പി.ആർ.മധുസൂദനൻ കോളേജ് യൂണിയൻ വൈസ് ചെയര്‍മാന്‍ ജോൺ ബ്ളസനു നൽകി പ്രകാശനം നിർവഹിച്ചു. കെ.കെ.സദാശിവൻ സ്വാഗതം പറഞ്ഞു. പാർവതി ഭാസ്കർ അധ്യക്ഷത വഹിച്ചു. യുവശാസ്ത്രജ്ഞൻ എൻജിനീയർ അജയ് തോമസ് പുസ്തകം പരിചയപ്പെടുത്തി ആർ വി ജി യുടെ സംഭാവനകളും, ഫ്ളോറിങ് സോളാർ പ്ലാന്റ് സ്ഥാപിച്ചതിൽ ആർ വി ജി സാറിന്റെ സ്വാധീനവും മറ്റും വിശദീകരിച്ചു ക്‌ളാസ് എടുത്തു. മണിയൻ നെല്ലിക്കണ്ടം, ഫൈസൽ പ്രൊഫ.കെ.ബാലഗോപാലൻ എന്നിവർ ആശംസ അർപ്പിച്ചു. കെ ആർ സുരേഷ് നന്ദി പറഞ്ഞു. പോളിടെക്നിക് കോളേജിലെ നൂറിൽ പരം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.