ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം സമാപിച്ചു.

0

ശാസ്താംകോട്ട: നമ്മൾ ജനങ്ങൾ ചോദ്യംചെയ്യാൻ ഭയക്കാതിരിക്കുവിൻ എന്ന സന്ദേശമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച ജനോത്സവ പരിപാടികൾ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28ന് മൈനാഗപ്പള്ളിയിൽ സമാപിച്ചു. െമെനാഗപ്പള്ളി പുത്തൻചന്തയിൽ രാവിലെ മുതൽ ആരംഭിച്ച ശാസ്ത്രദിന പുസ്തകോത്സവവും ചിത്രോത്സവവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശശികുമാർ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് അമ്പിളി, ആർട്ടിസ്റ്റ് അനൂപ്, പാർവ്വണേന്ദു എന്നിവരുടെ ചിത്രപ്രദർശനങ്ങൾ ശ്രദ്ധേയമായി. വൈകുന്നേരം നടന്ന ശാസ്ത്ര സാംസ്കാരിക സന്ധ്യ പ്രശസ്ത നർത്തകി കലാമണ്ഡലം പാർവ്വതി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനത്തിന്റെ മുൻ അധ്യക്ഷൻ കെ.കെ.കൃഷ്ണകുമാർ ശാസ്ത്രദിന സന്ദേശം നൽകി. മികച്ച കലാപ്രവർത്തകരായ കലാഭവൻ അരുൺ, ആർ കൃഷ്ണൻ, കലാഭവൻ ശ്രീജിത്ത്, ബാബു, കവയിത്രി ഷീലാ ജഗധരൻ, സിനിമാതാരം ജെ. മാധവൻ, കഥകളി-ചെണ്ട വിദ്വാൻ വിഷ്ണു സുരേന്ദ്രൻ എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.ജയലക്ഷ്മി ആദരിച്ചു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഷൈലജ അനുമോദന പ്രസംഗം നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. പരിഷത്ത് കരുനാഗപ്പള്ളി മേഖലാ സെക്രട്ടറി കെ. മോഹനൻ അധ്യക്ഷനായ സമ്മേളനത്തിൽ ശ്രീ.പ്രസന്നകുമാർ സ്വാഗതവും കൺവീനർ കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഗ്രന്ഥശാലകളും, കോളനികളും സാംസ്കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കലാമേഖലകളിലെ പ്രവർത്തനങ്ങൾ തുടരുമെന്ന് പരിഷത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *