ശാസ്‌ത്രപ്രഭാഷണ പരമ്പര
തൃശ്ശൂർ : ‘2019ലെ നൊബേൽ സമ്മാനാർഹമായ സൈദ്ധാന്തിക കണ്ടുപിടുത്തങ്ങളുടെ സാമൂഹിക പ്രസക്തി’ എന്ന വിഷയത്തിൽ 4 പ്രഭാഷണങ്ങൾ നടന്നു. തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന പ്രതിമാസ ശാസ്ത്ര പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.
ആരോഗ്യശാസ്ത്ര സർവകലാശാലയിലെ അക്കാദമിക്ക് ഡീൻ – ഉം ഫിസിയോളജി പ്രൊഫസറുമായ ഡോ. വി വി ഉണ്ണികൃഷ്ണൻ (വൈദ്യശാസ്ത്രം), കേന്ദ്ര സർക്കാരിന്റെ ശാസ്ത്രഗവേഷണ സ്ഥാപനമായ സിമെറ്റ് – ലെ ശാസ്ത്രജ്ഞൻ ഡോ. എസ് എൻ പോറ്റി (രസതന്ത്രം), തൃശ്ശൂർ കേരളവർമ്മ കോളേജിലെ സാമ്പത്തിക ശാസ്ത്രം അധ്യാപിക ഡോ. എം സിന്ധു (സാമ്പത്തികശാസ്ത്രം), ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലെ ഊർജതന്ത്ര വിഭാഗം മേധാവി ഡോ. നിജൊ വർഗീസ് (ഭൗതിക ശാസ്ത്രം) എന്നിവർ അതാത് മേഖലകളിലെ നൊബേൽ സമ്മാനാർഹമായ കണ്ടുപിടുത്തങ്ങളുടെ സാമൂഹിക പ്രസക്തിയെ പറ്റി പ്രഭാഷണം നടത്തി.
ജില്ലാ ശാസ്ത്രാവബോധ സമിതി ചെയർമാൻ പ്രൊഫ. കെ ആർ ജനാർദനൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, ശാസ്ത്രാവബോധ സമിതി കൺവീനർ ടി വി രാജു എന്നിവർ സംസാരിച്ചു.