സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ പരമപ്രധാനം: ഡോ. കെ പി അരവിന്ദന്‍

0
സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഡോ. കെ പി അരവിന്ദന്‍ വിഷയാവതരണം നടത്തുന്നു

പാലക്കാട്: സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ ജനകീയ ശാസ്ത്ര പ്രവര്‍ത്തനത്തില്‍ വളരെ പ്രധാനമാണെന്ന് ഡോ. കെ പി അരവിന്ദന്‍ അഭിപ്രായപ്പെട്ടു. ഐആര്‍ടിസിയില്‍ നടന്ന സംസ്ഥാ ന പ്രവര്‍ത്തക ക്യാമ്പില്‍ സയന്‍സ് ആന്റ് ഫിലോസഫി എന്ന അവതര ണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയന്‍സിന്റെ ജ്ഞാനസിദ്ധാന്തം ഉരുത്തിരിഞ്ഞ വഴികള്‍ മനുഷ്യന്റെ വികാസ പരിണാമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിജീവനത്തിനായി നടത്തിയ ‘ചെയ്തു നോക്കല്‍’ പരീക്ഷണങ്ങള്‍ സാങ്കേതികവിദ്യ ആവുകയും അത് പിന്നീട് സയന്‍സ് ആയി മാറുകയും ആയിരുന്നു. കാലാകാലങ്ങളില്‍ സയന്‍സിന്റെ വളര്‍ച്ചയ്ക്ക് പലതരം വിലക്കുകളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുമുണ്ട്. മനുഷ്യവികാസത്തില്‍ വലിയ കുതിപ്പുകള്‍ ഉണ്ടാക്കാന്‍ സയന്‍സിന് സാധിച്ചു എന്നും ഡോ. അരവിന്ദന്‍ അഭിപ്രായപ്പെട്ടു.
ഡോ. ജിജു പി അലക്‌സ് സയന്‍സ് അന്റ് ഇക്കോണമി എന്ന വിഷയത്തിലും ഡോ. എന്‍ കെ ശശിധരന്‍ പിള്ള ശാസ്ത്രം സമൂഹത്തില്‍ എന്ന വിഷയത്തിലും തുടര്‍ന്ന് അവതരണങ്ങള്‍ നടത്തി. മൂന്നാമത്തെ അവതരണം പത്തു ഗ്രൂപ്പുകളായി തിരിഞ്ഞ് വിശദമായി ചര്‍ച്ച നടത്തുകയും ക്രോഡീകരിക്കുകയും ചെയ്തു. ആദ്യ ദിവസം രാത്രി നടന്ന ഓപ്പണ്‍ സെഷനില്‍ മുതിര്‍ന്ന പ്രവര്‍ത്തകരുമായി നടന്ന സംവാദം സംഘടനാ നിലപാടുകളും സമീപനങ്ങളും സംബന്ധിച്ച് ആശയ വ്യക്തത വരുത്തുന്നതിന് സഹായിച്ചു.
ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രൂപ്പ് ചര്‍ച്ച നടന്നു. വാര്‍ഷികത്തിനു ശേഷം നടന്ന പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക അവസ്ഥയുടേയും അവലോകനം ജനറല്‍ സെക്രട്ടറിയും ട്രഷററും അവതരിപ്പിച്ചു. ശാസ്ത്രാവബോധ കാമ്പയിന്‍, മാസികാ കാമ്പയിന്‍, യുറീക്കോത്സവം, പരിസ്ഥിതി ജനസഭ, സൗരോത്സവം, കലാജാഥ തുടങ്ങിയ ആസന്ന ഭാവി പ്രവര്‍ത്തനങ്ങള്‍ ജില്ലാതല ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകളുടെ ക്രോഡീകരണത്തിനും രണ്ടു ദിവസമായി നടന്ന പ്രവര്‍ത്തക ക്യാമ്പിന്റെ അവലോകനത്തിനും ശേഷം മൂന്നരയോടെ ക്യാമ്പ് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *