സയൻസ് സെന്ററിൽ സാനിറ്റൈസർ നിർമ്മാണ പരിശീലനം

0
സയൻസ് സെന്റർ കൊച്ചി സർവ്വകലാശാല കെമിക്കൽ ഓഷ്യനോഗ്രാഫി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചു കൊണ്ട് സയൻസ് സെന്ററിൽ നടത്തിയ സാനിസൈറ്റർ നിർമ്മാണ പരിശീലനം

എറണാകുളം: സയൻസ് സെന്റർ കൊച്ചി സർവ്വകലാശാല കെമിക്കൽ ഓഷ്യനോഗ്രാഫി ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചു കൊണ്ട് സയൻസ് സെന്ററിൽ സാനിസൈറ്റർ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
കൊച്ചി യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാൻസിലർ ഡോ. പി ജി ശങ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ ഉദ്ഘാടനം ചെയ്തു. ആശംസകൾ നേർന്നു കൊണ്ട് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാജി മാധവൻ, ഗ്രാമ പഞ്ചായത്തംഗം വി കെ വേണു, മെഡിക്കൽ ഓഫീസർ മുളന്തുരുത്തി ഡോ. പി എസ് ഷാജി, ആരക്കുന്നം പ്രൈമറി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ ജോമോൻ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ പി,കണയന്നൂർ തലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, പരിഷത്ത് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ്, എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസി. ഡയറക്ടർ ഡോ. പി എസ് ഷൈജു ആമുഖാവതരണം നടത്തി. കുസാറ്റ് കെമിക്കൽ ഓഷ്യാനോഗ്രഫി തലവൻ ഡോ. ഹബീബ് റഹ്മാൻ, ഗവേഷകരായ മനു മോഹൻ, ഷമീം കെ സി എന്നിവർ സാനിറ്റൈസർ നിർമ്മാണ പരിശീലനത്തിന് നേതൃത്വം നൽകി.
സയൻസ് സെന്റർ എക്സി. ഡയറക്ടർ പി എ തങ്കച്ചൻ സ്വാഗതം പറഞ്ഞ യോഗത്തിന് തുരുത്തിക്കര യൂണിറ്റ് ജോ. സെക്രട്ടറി ജിഷ ഗോപി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *