സയൻസ് സെന്റർ പ്രവർത്തനങ്ങൾ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് കരുത്തേകും: ബിജിവിഎസ്
എറണാകുളം: ഇന്ത്യയിലെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് കരുത്തു പകരുന്നതാണ് തുരുത്തിക്കരയിലെ സയൻസ് സെന്ററിന്റെ പ്രവർത്തനങ്ങൾ എന്ന് ബി ജി വി എസ് (ഭാരത് ഗ്യാൻ വിജ്ഞാൻ സമിതി) മഹാരാഷ്ട്ര സെക്രട്ടറി സന്തോഷ് ഷെന്റോദ്കർ അഭിപ്രായപ്പെട്ടു .
എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുകൊണ്ട് ചെലവ് ചുരുക്കി നടപ്പിലാക്കാൻ സാധിക്കുന്ന ബദൽ വികസന മാതൃകകകളാണ് സയൻസ് സെന്റർ മുന്നോട്ടു വക്കുന്നത്. സാധാരണക്കാരിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് സഹായകരമാകുന്ന ഇവിടുത്തെ പ്രവർത്തനങ്ങൾ നഗര- ഗ്രാമ വ്യത്യാസമില്ലാതെ നടപ്പിലാക്കേണ്ട വികസന മാതൃകയാണ്. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ സയൻസ് സെന്റർ മാതൃകയില്‍ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി സയൻസ് സെന്ററിനെ മഹർഷിറിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടാറ്റാ ട്രസ്റ്റ് മുംബൈ, ബി ജി വി എസ് മഹാരാഷ്ട്ര ഘടകം എന്നിവയിലെ പ്രവര്‍ത്തകരായ സമീക്ഷ സ്മിലിന്ദ്, പരേഷ് ജയശ്രീ മനോഹർ, മുൻ എ ഡി എം സി കെ പ്രകാശൻ എന്നിവർ പഠന സംഘത്തോടൊപ്പം ഉണ്ടായിരിന്നു. സയൻസ് സെന്റർ ഡയറക്ടർ ഡോ എൻ ഷാജി ,രജിസ്ട്രാർ പി എ തങ്കച്ച ൻ, ചെയർമാൻ എം കെ പ്രകാശൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ കെ ശ്രീധരൻ, സയന്റിഫിക് ഫാർമിംഗ് കോ ഓർഡിനേറ്റർ പോൾ രാജ് സി, മുളന്തുരുത്തി മേഖല പരിസര വിഷയ സമിതി കൺവീനർ പി കെ രഞ്ജൻ, സമതവേദി പ്രസിഡണ്ട് ദീപ്തി ബാലചന്ദ്രൻ, ബിനില്‍ എം എസ് എന്നിവർ ഏകദിന പഠന പ്രവർത്തനത്തിന് നേതൃത്വം നൽകി.