സൂക്ഷ്മ ലോകത്തേക്ക് മിഴി തുറന്ന് ഫോൾഡ്സ്കോപ്പ് പരിശീലനം
എറണാകുളം: സൂക്ഷ്മജീവികളെ കാട്ടിത്തന്ന് മാനവരാശിക്ക് വിസ്മയമായ സംഭാവനകൾ നൽകിയ മൈക്രോസ്കോപിന്റെ കുഞ്ഞൻ രൂപമായ ഫൊൾഡ് സ്കോപിന്റെ പ്രവർത്തനം നേരിൽ കണ്ടപ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാസ്ത്ര പ്രവർത്തകർക്കും അത്ഭുതമായി. സൂക്ഷ്മജീവികളെ നിരീക്ഷിച്ച് ജനകീയ മാവുകയാണ് ഫൊൾഡ് സ്കോപ് . വില കൂറഞ്ഞ, കൊണ്ടു നടക്കാവുന്ന ഫൊൾഡ് സ്കോപ് മൊബൈൽ ഫോണുമായും എൽ ഇ ഡി പ്രൊജക്റ്ററുമായും ബന്ധിപ്പിച്ച് കൂടുതൽ മികവുള്ള ഇമേജുകളെ കാണിക്കുവാൻ കഴിയും.
മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ഫൊൾഡ് സ്കോപ് പരിശീലന പരിപാടിയിലാണ് ശാസ്ത്രാത്ഭുതമായ ഇത്തിരി പോന്ന ഫൊൾഡ് സ്കൊപ്പിനെ പങ്കെടുത്തവർ പരിചയപ്പെട്ടത്.
മേഖലാ വിദ്യാഭ്യാസ കമ്മറ്റി ചെയർമാനും ക്യാംപ് ഡയറക്റ്ററുമായ പ്രൊഫ. എം വി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ പരിഷത്ത് ജില്ലാ ജോയിൻറ് സെക്രട്ടറി ശ്രീ. കെ എൻ സുരേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോസി വർക്കി സ്വാഗതവും വിദ്യാഭ്യാസ കൺവീനർ ടി കെ ബിജു കൃതജ്ഞതയും പറഞ്ഞു. മേഖലാ സെക്രട്ടറി കെ പി രവികുമാർ ആമുഖം പറഞ്ഞു. പി കെ രഞ്ചൻ, അനിൽ കെ എസ്, ബി വി മുരളി, കെ കെ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. പാലക്കാട് ഐ.ആർ.ടി.സി ഫൊൾഡ് സ്കൊപ് പരിശീലന പരിപാടി ഫാക്കൽറ്റിയംഗം കെ എസ് ഇന്ദ്രജിത്ത് പരിലന പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളും അധ്യാപകരും പ്രവർത്തകരുമടക്കം 30 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
തൃശൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല സംഘടിപ്പിച്ച “സൂക്ഷ്മ ജീവികളുടെ ലോകം” എന്ന പരിപാടിയിൽ കൊടകര ഗവ ബോയ്സ് ഹൈസ്കൂളിൽ വെച്ച് കുട്ടികൾക്കായുള്ള ഫോൾഡ് സ്കൊപ്പ്, പരിചയപെടുത്തി.
മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടികളിൽ ഉണ്ടായ ആവേശവും ഉത്സാഹവും വളരെ വലുതായിരുന്നു. സ്ലൈഡ് ഉണ്ടാക്കാനും ഫോൾഡ് സ്കോപിൽ ഫോക്കസ് ചെയ്ത് നോക്കാനും ഏറെ ഉത്സാഹമായിരുന്നു അവര്‍ക്ക്.
ഓരോ കാര്യങ്ങളും പരിചയപ്പെടുത്തുമ്പോൾ അവരിൽ നിന്നും ഉള്ള ചോദ്യങ്ങളും ഫോൾഡ് സ്കോപ്പ് ഫോക്കസ് ചെയ്യാനുള്ള ആഗ്രഹവും അത് eye piece ലൂടെ നോക്കാന്‍ ഉള്ള ആവേശവും ഒന്ന് വേറെ ആയിരുന്നു.