10,000 ആരോഗ്യ ക്ലാസ്സുകൾ: പരിശീലന പരിപാടി സംഘടിപ്പിച്ചു
ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10,000 ആരോഗ്യ ക്ലാസ്സ് പരിശീലന പരിപാടി പൊതുജനരോഗ്യ പ്രവർത്തക ഡോ എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10,000 ആരോഗ്യ ക്ലാസ്സുകളുടെ ജില്ലാതല പരിശീലന പരിപാടി പരിയാരം മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി മെഡിസിൻ മേധാവി ഡോ എ.കെ ജയശ്രീ പരിഷദ് ഭവനിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിൽ പൊതു ഇടങ്ങളിൽ ക്ലാസ്സെടുക്കുന്ന റിസോഴ്സ് അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടിയായിരുന്നു പരിശീലന പരിപാടി. ജില്ലാ സെക്രട്ടറി ഒ.സി ബേബി ലത അധ്യക്ഷത വഹിച്ചു. ഡോ. എസ്.എം. സരിൻ, ഡോ അരൂൺശ്രി എന്നിവർ ക്ലാസ്സെടുത്തു. ആരോഗ്യ വിഷയസമിതി കൺവീനർ എം.കെ. രമേഷ് ബാബു സ്വാഗതവും കെ. ഹരിദാസൻ നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് മാസത്തിൽ 1000 ശാസ്ത്രക്ലാസ്സുകൾ സംഘടിപ്പിക്കുമെന്ന് അരോഗ്യ വിഷയസമിതി അറിയിച്ചു.