സംസ്ഥാന വാർഷിക ലോഗോ പ്രകാശനം ചെയ്തു
സംസ്ഥാന വാർഷിക സ്വാഗത സംഘം ഓഫീസ് തുറന്നു..
പാലക്കാട് : 2025 മേയ് 9,10,11 തീയതികളിൽ പാലക്കാട് വെച്ചു നടക്കുന്ന 62 -ാം സംസ്ഥാന വാർഷികത്തിൻ്റെ ലോഗോ പ്രകാശനവും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ നിർവഹിച്ചു. 10.02.25 ന് പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.എസ് സുധീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷൻ സമ്മേളന വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി ഡി. മനോജ് സ്വാഗതവും ജില്ലാ ട്രഷറർ വി. രമണി ടീച്ചർ നന്ദിയും പറഞ്ഞു.
മുൻ അറബിക് അധ്യാപകൻ അസ്ലം തിരൂർ തയ്യാറാക്കിയ ലോഗോയാണ് 62-ാം സംസ്ഥാന വാർഷിക സമ്മേളന ലോഗോ യായി തെരഞ്ഞെടുക്കപ്പെട്ടത്.
പാലക്കാട് താരേക്കാട് ഡയറാ സ്ട്രീറ്റിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുന്നത്