പാലക്കാട് ജില്ലാ യുവസംഗമം
യാഥാസ്ഥിതിക മനോഭാവങ്ങൾ മുതിർന്നവരിൽ മാത്രമല്ല ചെറുപ്പക്കാരിലും കാണാൻ കഴിയും.ഡോ.അനിൽ ചേലമ്പ്ര
ആലത്തൂർ :
യാഥാസ്ഥിതിക മനോഭാവം പ്രായം കൂടിയവർക്ക് മാത്രമാണു ള്ളതെന്നത് സാമൂഹ്യമായ തെറ്റിദ്ധാരണയാണ്. യുവതയുടെ കാഴ്ചപ്പാടുകളിലും സാമൂഹ്യവിരുദ്ധമായ യാഥാസ്ഥിതിക മനോഭാവങ്ങൾ കാണാം. അത് തിരിച്ചറിയുന്നില്ലെന്നും സ്വയം തിരുത്താൻ കഴിയുന്നില്ലെന്നതുമാണ് ഇന്നത്തെ സാമൂഹിക വെല്ലുവിളിയെന്ന് ഡോ. അനിൽ ചേലമ്പ്ര അഭിപ്രായപ്പെട്ടു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ യുവ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആലത്തൂർ എം എൽ എ കെ. ഡി. പ്രസേനൻ യുവ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. വി ദിവാകരൻ യുവസംഗമങ്ങളുടെ പ്രാധാന്യം വിശദീകരിച്ചു . സംസ്ഥാന സെക്രട്ടറി പി, അരവിന്ദാക്ഷൻ യുവസമിതി ജില്ലാ കൺവീനർ ഉദീഷ്, ജില്ലാ ചെയർപേഴ്സൺ അനുശ്രീ എന്നിവർ സംസാരിച്ചു. പരിഷത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ. എസ് സുധീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി. മനോജ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് പി.ആർ അശോകൻ നന്ദിയും പറഞ്ഞു . ആലത്തൂർ എ.എസ്. എം.എം എച്ച്. എസ്. എസിൽ വെച്ചു നടന്ന യുവസംഗമത്തിൽ
ജെൻഡർ, ജനാധിപത്യം ,Alയും തൊഴിലും, ശാസ്ത്രബോധം, Reels & Reality, എന്നീ വിഷയങ്ങളിൽ സംവാദവും അവതരണവും നടന്നു. ആലത്തൂർ ടൗണിൽ പ്രകടനത്തോടെ യുവസംഗമം സമാപിച്ചു .
പാട്ടും, പറച്ചിലും എന്ന പരിപാടിയൾപ്പെടെയുള്ള യുവസംഗമത്തിൻ്റെ ഉള്ളടക്കം പരിപാടിയിൽ പങ്കെടുത്ത മുന്നൂറിൽപ്പരം യുവതീ യുവാക്കൾക്ക് ആവേശകരമായ അനുഭവമായി മാറി.