രഞ്ജിനി ടീച്ചറോട് ഒരിക്കലും വിട പറയാൻ കഴിയില്ല..
രഞ്ജനി ടീച്ചറെക്കുറിച്ച് സാമൂഹിക ചിന്തകനും പ്രഭാഷകനുമായ ഡോ. റ്റി.എസ് ശ്യാം കുമാർ FB യിൽ എഴുതിയ കുറിപ്പ്.
രഞ്ജിനി ടീച്ചറോട് ഒരിക്കലും വിട പറയാൻ കഴിയില്ല..
ഗവേഷണ കാലത്തുടനീളം ടീച്ചർ ഒപ്പം ഉണ്ടായിരുന്നു. അതിലുപരി വലിയ പ്രതിസന്ധികളിൽ അഭയവും സാന്ത്വനവുമായിരുന്നു. ഗവേഷണ കാലം മുഴുവൻ ആഹാരം മാത്രമല്ല, ആഹാരത്തോടൊപ്പം നിറഞ്ഞ വാത്സല്യവും സ്നേഹവും നൽകി. സൗമ്യതയോടെയും സ്നേഹത്തോടെയുമല്ലാതെ ടീച്ചറെ ഒരിക്കലും കണ്ടിട്ടില്ല…
നിസ്സീമമായ സ്നേഹവും വാത്സല്യവുമായിരുന്നു ടീച്ചർ…
അധ്യാപിക എന്ന നിലയിൽ അക്ഷരാർത്ഥത്തിൽ നിറഞ്ഞ വെളിച്ചമായിരുന്നു രഞ്ജിനി ടീച്ചർ..
ജീവിതത്തിൽ ഏറ്റവുമധികം ഞാൻ കടപ്പെട്ടിരിക്കുന്നത് സംഗമേശൻ മാഷിനോടും രഞ്ജിനി ടീച്ചറോടുമാണ്. നിസ്വാർത്ഥമായ സ്നേഹം നൽകി എന്നെ പഠിപ്പിച്ചതിന്..,
മികച്ച രീതിയിൽ ഗവേഷണ മാർഗനിർദ്ദേശം നൽകിയതിന്, വീട്ടിൽ ഗവേഷണ കാലം മുഴുവൻ എനിക്കായി മുറിയും ആഹാരവും നൽകിയതിന്,
വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതിന്, സമൂഹത്തിനായി സദാ പ്രയത്നിക്കാൻ വഴി കാട്ടിയതിന് നന്ദി പറയാൻ ഒരിക്കലും കഴിയുകയില്ല…
ടീച്ചറുടെ അപ്രതീക്ഷിതമായ ഈ വിട്ടു പോകൽ സഹിക്കാൻ കഴിയുന്നതിനപ്പുറമാണ്…