അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനാ ചരണവും വനിതകളെ ആദരിക്കലും
15/10/2023
അജാനൂർ : അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനാചരണവും ഗ്രാമീണ വനിതകളെ ആദരിക്കലും സംഘടിപ്പിച്ച് കുടുംബശ്രീ സി.ഡി.എസും ശാസ്ത്ര സാഹിത്യ പരിഷത്ത് ജെൻഡർ സമിതിയും. അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്ററും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജെൻഡർ സമിതിയും സംയുക്തമായി ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വനിതകളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിമിഷ കവി അടോട്ടെ കാരിച്ചി അമ്മ, സന്നദ്ധ പ്രവർത്തക ഭവാനിയമ്മ, മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന പി. കെ. മുത്താണി അമ്മ ഹരിത കർമ്മ സേനാംഗമായ സുശീല, മികച്ച കർഷകയായ കെ.കല്യാണിയമ്മ എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ എം. വി. രത്നകുമാരി അധ്യക്ഷത വഹിച്ചു. സ്മിത ടീച്ചർ ക്ലാസ് എടുത്തു. അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, വാർഡ് മെമ്പർ കെ. രവീന്ദ്രൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജെൻഡർ കൺവീനർ ഇന്ദു പനയാൽ എന്നിവർ സംസാരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.ടി.കാർത്യായനി സ്വാഗതവും സി.ഡി.എസ് കമ്മ്യൂണിറ്റി കൺവീനർ സി.അനില നന്ദിയും പറഞ്ഞു