അമീബിക് മസ്തിഷ്ക ജ്വരം – അറിഞ്ഞിരിക്കേണ്ട വസ്തുതകൾ – സെമിനാർ

0

കാലാവസ്ഥാ മാറ്റവും വെള്ളത്തിലെ ക്വാളിഫോം ബാക്ടീരിയയുടെ വർദ്ധനവും മസ്തിഷ്ക ജ്വരം പോലുള്ള രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു .

 തിരുവനന്തപുരം:  കാലാവസ്ഥാമാറ്റത്തിൻ്റെ ഫലമായി ജലത്തിൻ്റെ ഊഷ്മാവ് വർദ്ധിക്കുന്നതും ജലത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന ക്വാളിഫോം ബാക്ടീരിയയുടെ വർദ്ധനവും മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന അമീബകൾ ജലത്തിൽ ക്രമാതീതമായി വർദ്ധിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് ഡോ. റ്റി. എസ്. അനീഷ് അഭിപ്രായപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല ആരോഗ്യവിഷയ സമിതി സംഘടിപ്പിച്ച ‘അമീബിക് മസ്തിഷ്കജ്വരം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഈ അമീബകൾ തലച്ചോറിൽ എത്തിക്കഴിഞ്ഞാൽ  മസ്തിഷ്ക ജ്വരത്തിന് കാരണമായിത്തീരുന്നു.വെള്ളത്തിൽ അമീബകൾ പെറ്റുപെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കണം. അതിന് ജലാശയങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കണം. രോഗം പിടിപ്പെട്ടവരുടെ നട്ടെല്ലിൻ്റെ കശേരുകൾക്കിടയിൽ നിന്നും കുത്തിയെടുത്ത ദ്രാവകത്തിൽ ബാക്ടീരിയകൾ തിന്ന് വളരുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തിയതാണ് ഈ രോഗം മസ്തിഷ്ക ജ്വരമാണ് എന്ന് സ്ഥിതീ കരിക്കാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത അതിയന്നൂർ പഞ്ചായത്തിൽ വെച്ച് നടന്ന സെമിനാറിൽ അതിയന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി. പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ വി.ജിനുകുമാർ സ്വാഗതവും മേഖല ആരോഗ്യ വിഷയ സമിതി കൺവീനർ ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു. നെയ്യാറ്റിൻകര മേഖല സെക്രട്ടറി എസ്. എസ് . സൈജു , ഹേമകുമാർ  എന്നിവർ സെമിനാറിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed