പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ അനുസ്മരണവും ശാസ്ത്ര പ്രഭാഷണവും നടത്തി.
പത്തനംതിട്ട : ശാസ്ത്ര പ്രചാരകനും അധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ അനുസ്മരണ യോഗം പത്തനംതിട്ട ഠൗൺ ഹാളിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. റ്റി. സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രം, ശാസ്ത്രാവബോധം, കപടശാസ്ത്രം എന്ന വിഷയത്തെ അധികരിച്ച് പ്രൊഫ. കെ. പാപ്പൂട്ടി മാഷ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ജി. ബാലകൃഷ്ണൻ നായരെ അനുസ്മരിച്ചു കൊണ്ട് ഡോ. കെ. പി. കൃഷ്ണൻകുട്ടി സംസാരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പ്രൊഫ.കെ.എസ്.ശ്രീകല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി. സ്റ്റാലിൻ, ഡോ. എൻ.കെ. ശശിധരൻ പിള്ള , കെ. രമേശ് ചന്ദ്രൻ , രാജൻ ഡി.ബോസ്, ജീമോൻ പി.എസ്.എന്നിവർ പ്രതികരണങ്ങൾ നടത്തി.
അനുസ്മരണ പരിപാടികളുടെ തുടർച്ചയായി പന്തളം ഗവ. യു.പി. സ്കൂളിൽ വച്ച് കുട്ടികൾക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു