ബാലുശ്ശേരി മേഖലാ ആരോഗ്യ ശില്പശാല

0

ബാലുശ്ശേരി:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖലയിൽ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ജൂലൈ 26 ന് ബാലുശ്ശേരി ബ്ലോക്ക് ഓഫീസ് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത ഉദ്ഘാടനം ചെയ്തു.പരിഷത്ത് മേഖല പ്രസിഡണ്ട് വി.കെ അയമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ആരോഗ്യസമിതിക ൺവീനർ ദിലീപ് കുമാർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന 32 പേരും 33 പരിഷത്ത് പ്രവർത്തകരും ശില്പശാലയിൽ പങ്കെടുത്തു.

ആരോഗ്യ ബോധവൽകരണ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ  5 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. ബാലുശ്ശേരി സി എച്ച് സി യിലെ സൂപ്പർവൈസർ  പ്രവീൺ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു.  കെ.കെ.അരവിന്ദാക്ഷൻ ഭാവി പരിപാടികൾ അവതരിപ്പിച്ചു  ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് ആദ്യഘട്ട പ്രവർത്തനം നടത്താൻ തീരുമാനിച്ചു. ഇതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം പൊതു ഇടങ്ങളെയും ചേർത്ത് നിർത്തി പ്രദേശത്ത് ജനകീയസമിതികൾ രൂപീകരിക്കും.

 എരമംഗലം പി എച്ച്  സി  യുടെ നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും പ്രാഥമിക ആരോഗ്യ പരിശോധനകളും ശില്പശാലയുടെ ഭാഗമായി നടന്നു. മേഖല കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ മാസ്റ്റർ, സുഗതകുമാരി, ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സി.സത്യൻ സ്വാഗതവും വൈ പ്രസിഡണ്ട് കെ.കെ. സത്യൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *