നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് 2017 പിന്‍വലിക്കുക. കേരളത്തിന്റെ ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും അട്ടിമറിക്കരുത്
സംസ്ഥാനത്ത് വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുളളതിനാലും നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുളള യാതൊരു നിയമവും നിലവിലില്ലാത്തതിനാലും...