ബാലോത്സവം 2024- കുറ്റിച്ചിറ ഗ്രാമീണ വായനശാല ബാലവേദി

0

20/04/24 തൃശൂർ

കുറ്റിച്ചിറ ഗ്രാമീണ വായനശാല ബാലവേദിയും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുറ്റിച്ചിറ യൂണിറ്റും സംയുക്തമായി “ബാലോത്സവം-2024″എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.10 മണിക്ക് വായനശാല ബാലാവേദി കൺവീനർ കുമാരി ഗൗരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജോയിന്റ് കൺവീനർ മാസ്റ്റർ സാഹിത് സ്വാഗതം ആശംസിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.കെ. പി.ജെയിംസ് ഐസ് കത്തിച്ച് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീമതി. സജിത ഷാജി, ആശ രാകേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ബാലാവേദി അംഗങ്ങളും,രക്ഷിതാക്കളും അടങ്ങിയ ചടങ്ങിൽ വായനശാല പ്രസിഡന്റും കെ എസ് എസ് പി അംഗവുമായ ശ്രീ. ടി വി ബാലൻ ഓണത്തിന്റെ ഐതിഹ്യം സംബന്ധിച്ചും മറ്റും വിവരണം നൽകി. കെ എസ് എസ് പി ജില്ലാ കമ്മിറ്റി അംഗം ശ്രീ. അമൽ,ചാലക്കുടി പി എം ജി കോളേജ് ശാസ്ത്ര സമിതി കൺവീനർ ആദിത്യൻ തുടങ്ങിയവർ വിനോദ വിക്ഞ്ജന പരിപാടികൾക്ക് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് വായനശാല കമ്മിറ്റി അംഗങ്ങളും കുടുംബംഗങ്ങളും ചേർന്ന് ഓണ സദ്യയും ഒരുക്കിയിരുന്നു. 3. 15 മണിയോടെ പരിപാടികൾ അവസാനിച്ചു. വായനശാല സെക്രട്ടറി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *