വടകര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്ക ബാലവേദി സംഘടിപ്പിച്ച ദ്വിദിനബാലോത്സവം(ഓണോത്സവം-2024) കീഴൽമുക്കിൽ സമാപിച്ചു. തോടന്നൂര്‍, വടകര മേഖലകളില്‍ നിന്നായി 60 കുട്ടികള്‍ സഹവാസക്യാമ്പില്‍ പങ്കെടുത്തു.ബാലവേദി യൂണിറ്റ് പ്രസിഡന്‍റ് റിയാലക്ഷ്മി പതാക ഉയര്‍ത്തി.

ബാലവേദി സംസ്ഥാന സബ്കമ്മിറ്റി അംഗം ശശിധരന്‍ മണിയൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ഒ.പി.ബാബു അധ്യക്ഷതവഹിച്ചു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി ടി.എം.ശ്രുതി സ്വാഗതം  പറഞ്ഞു. അനുരാഗ് എടച്ചേരി, കെ.വി.സുബിന്‍, രാജീവ് മേമുണ്ട, ബാലകൃഷ്ണൻ കുട്ടോത്ത്, കെ.വിജയന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പായസം പാചകം ചെയ്യുകയും പൂക്കളങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.പാട്ടുകളും  കളികളും മാജിക്കുകളും സയന്‍സ് പരീക്ഷണങ്ങളും കുട്ടികള്‍ ഏറെ ആസ്വദിച്ചു. ജ്യോതിശാസ്ത്രക്ലാസ്സിലൂടെ  കുട്ടികള്‍ക്ക് ആകാശവിസ്മയങ്ങള്‍ പരിചയപ്പെടുത്തി. ടി.മോഹൻദാസ്, കെ.വിജയന്‍, സുബീഷ് കുട്ടോത്ത്, ഇ.പി.രാജന്‍, അമൃത എന്നിവര്‍ നേതൃത്വം നല്‍കി.  ക്യാമ്പംഗങ്ങളായ ഫില്‍സ ഷില്ലാന്‍, കനിഷ്ക് എന്നിവര്‍ വിവിധ സെഷനുകള്‍ വിലയിരുത്തി സംസാരിച്ചു. സമാപനയോഗത്തില്‍ പരിഷത്ത് ജില്ലാപ്രസിഡന്‍റ് ബി.മധു, സെക്രട്ടറി വി.കെ.ചന്ദ്രന്‍  എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *