ബാലുശ്ശേരി മേഖലാ സമ്മേളനത്തിന് കാവിൽ യൂണിറ്റ് ഒരുങ്ങുന്നു
കാവിൽ : ബാലുശ്ശേരി മേഖലയിലെ പതിനാറ് യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി മേഖലാ സമ്മേളനത്തിന് ഒരുങ്ങുകയാണ്. മാർച്ച് 22, 23 തീയതികളിൽ കാവിൽ ആൽത്തറമുക്ക് ഇ കെ നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി “പരിഷത്തിൻ്റെ സാമൂഹ്യധർമ്മം ” എന്ന വിഷയത്തിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് കെ കെ കൃഷ്ണകുമാർ മേഖലയിലെ പരിഷത്ത് പ്രവർത്തകരുമായി ഓൺലൈനിൽ സംവാദം നടത്തി. തുടർന്ന് മാർച്ച് 14 ന് മേഖല ആരോഗ്യവിഷയസമിതി ” പകർച്ചേതര വ്യാധികൾ: ജനകീയ ആരോഗ്യ ഇടപെടലുകളുടെ പ്രസക്തി ” എന്ന പേരിൽ ആരോഗ്യ ചർച്ച സംഘടിപ്പിച്ചു. പരിഷത്ത് സംസ്ഥാന ആരോഗ്യവിഷയ സമിതി അംഗം ഡോ. ടി എസ് അനീഷ് പരിപാടിയിൽ വിഷയം അവതരിപ്പിക്കുകയും ചർച്ചകളിൽ പ്രതികരിക്കുകയും ചെയ്തു.
മേഖലാ ജൻഡർ വിഷയസമിതി മാർച്ച് 17 ന് നടുവണ്ണൂർ രാമുണ്ണിമാസ്റ്റർ ഗ്രന്ഥാലയത്തിൽ “ലിംഗാസമത്വം: പ്രതിരോധ ചിന്തകളും പ്രയോഗവും” എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ ജൻഡർ വിഷയ സമിതി ചെയർപേഴ്സൺ അഡ്വ: പി എം ആതിര സംവാദ സദസ്സിൽ വിഷയാവതരണം നടത്തി.
മേഖലാ സമ്മേളനത്തിന് തുടക്കമിട്ട് 22 ന് വൈകിട്ട് ആൽത്തറമുക്കിൽ പൊതുസമ്മേളനം നടക്കും. നിർവാഹകസമിതി അംഗം സുരേഷ് ബാബു മാനന്തവാടി പൊതുസമ്മേളനത്തിൽ സംസാരിക്കും. മാർച്ച് 23 ന് രാവിലെ 9 മുതൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. നിർവാഹകസമിതി അംഗം ഡോ.വി കെ ബ്രിജേഷ് സംഘടനാരേഖ അവതരിപ്പിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മേഖലയിലെ 16 യൂണിറ്റുകളിൽ നിന്നായി 100 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനവിജയത്തനായി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈമ കെ കെ ചെയർപേഴ്സണും റീജിത്ത് എൻ കെ കൺവീനറുമായ സംഘാടക സമിതിയും കാവിൽ യൂണിറ്റിലെ പരിഷത്ത് പ്രവർത്തകരും മേഖലാ ജില്ലാ കമ്മിറ്റി അംഗങ്ങളും മേഖലാ സമ്മേളന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
സംഘടനയുടെ നിലപാടും യൂണിറ്റുകളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളും പരിഷദ് വാർത്തയിലൂടെ അറിയുവാൻ കഴിയുന്നു. വിജയാശംസകൾ