ശാസ്ത്രബോധവും, തുല്യതയും ശക്തിപെടുത്തണം: ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല സമ്മേളനം

കാവുന്തറ : ഫെബ്രുവരി 8 ന് ആരംഭിച് മാർച്ച് 16 വരെയുള്ള വിവിധ ദിനങ്ങളിലായി മേഖലയിലെ 16 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖല സമ്മേളനം മാർച്ച് 22,23,തിയ്യതികളിൽ കാവുന്തറയിൽവെച്ചു നടന്നു. മാർച്ച് 22 ന് വൈകിട്ട് 5 മണിക്ക് ആൽത്തറമുക്കിൽ നടന്ന മേഖലാ സമ്മേളന ഉദ്ഘാടന പൊതുസമ്മേളനത്തിൽ പരിഷത്ത് നിർവാഹക സമിതി അംഗം പി സുരേഷ് ബാബു ഉദ്ഘാടന പ്രഭാഷണം നടത്തി.
ആഗോളവത്കരണം മൂലം കച്ചവടവും, വിപണിയും ലോകത്തെ ആകെ ഉള്ള ജനജീവിതം ദുസ്സഹമാക്കുന്നു. ഫാസിസ്റ്റു ശക്തികൾ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുമ്പോൾ, ശാസ്ത്ര ബോധത്തിൽ അധിഷ്ഠിതമായ, ജനാധിപത്യo, മതേതരത്വം, മാനവികത, യുക്തിചിന്ത എന്നീ പൊരുതി നേടിയ മൂല്യങ്ങൾ ശക്തി പെടുത്താനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം.നവോത്ഥാന നായകരും, സാമൂഹ്യ പ്രവർത്തകരും വെള്ളി വെളിച്ചം വിതറിയ പരിഷ്കരണത്തിന്റെയും, വിജ്ഞാന ത്തിന്റെയും നേട്ടത്തിന്റ ഫലം ആയിട്ടാണ് കേരളം നിരവധി നെട്ടങ്ങൾ ആർജിച്ചത്. ഭരണഘടന മൂല്യങൾ, സംരകക്ഷിക്കാനും, ശാസ്ത്ര ബോധം സാമാന്യ ബോധം ആക്കി മാറ്റി സമരയുധമാക്കാനും നമുക്ക് കഴിയണം.ശാസ്ത്ര സാഹിത്യ പരിഷദ് മേഖല സമ്മേളനത്തിന്റെ പൊതുസമ്മേളന ഉദ്ഘാടനത്തിൽ പി. സുരേഷ് ബാബു പറഞ്ഞു. പൊതു സമ്മേളനത്തിൽ മേഖല പ്രസിഡന്റ് അയ്മദ് അധ്യക്ഷനും, സി എം ഭാസ്കരൻ സ്വാഗതവും പറഞ്ഞു.
മാർച്ച് 23 രാവിലെ 9.30 ന് മേഖലയിലെ കലാസംഘം അവതരിപ്പിച്ച സ്വാഗതഗാനത്തോടെ ആൽത്തറമുക്ക് ഇ കെ നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിൽ മേഖലാ പ്രിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. കെ കെ സത്യൻ സ്വാഗതം ആശംസിച്ചു. മേഖലാ കമ്മിറ്റി അംഗം പി കെ ബാലൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ ഡോ. അപർണ , നാടക പ്രവർത്തകനായ ലിനീഷ് നരയംകുളം എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് പ്രതിനിധികൾക്ക് മുമ്പാകെ മേഖല സെക്രട്ടറി സി സത്യൻ മേഖലാ റിപ്പോർട്ടും മേഖലാ ട്രഷറർ ജ്യോതിഷ്‌കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.ഡോ. വി കെ ബ്രിജേഷ് (കേന്ദ്ര നിർവാഹക സമിതി അംഗം ) സംഘടന രേഖ അവതരണവും നടത്തി. മേഖലാ റിപ്പോർട്ടിൻമേലും സംഘടനാരേഖ ചർച്ചകളിലും മേഖലയിലെ പതിനാറു യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 125 പ്രതിനിധികൾ ഉൾപ്പടെ 131 പേർ ഗ്രൂപ്പ് ചർച്ചകൾ നടത്തി.
മേഖലാ സമ്മേളനത്തിൽ 1. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെയുള്ള നിയമ നടപടികൾ ശക്തമാക്കുക 2. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ AIMS അനുവദിക്കുക 3. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗത്തിനെതിരായി മുഴുവൻ ജനവിഭാഗങ്ങളും അണിചേരുക. 4. 10 വർഷം കൂടുമ്പോൾ കൃത്യമായി നടത്താറുള്ള സെൻസസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുക.5. പ്രൈമറി, പ്രീ-പ്രൈമറി അധ്യയന മാധ്യമം മാതൃഭാഷയിൽ മാത്രമായിരിക്കണമെന്ന വിഷയത്തിൽ നിയമനിർമ്മാണം നടത്തുക. എന്നീ പ്രമേയങ്ങൾ അംഗീകരിച്ചു.പി. കെ. ബാലകൃഷ്ണൻ മാസ്റ്റർ പ്രമേയ അവതരണങ്ങൾ നടത്തി.
സമ്മേളനത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ , നിർവാഹക സമിതി അംഗംങ്ങൾ പി കെ സതീശ് , ബിനിൽ , രാധൻ ജില്ലാ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ സത്യനാഥൻ, ഹരീഷ് ഹർഷ, ദാസനന്ദൻ , ടി രുഗ്മിണി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. 17 അംഗ മേഖല കമ്മിറ്റിയേയും വിവിധ വിഷയ സമിതി ചെയർമാൻമാരെയും ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. മേഖലാ ഭാരവാഹികളായി വി. കെ. അയ്മദ് (പ്രസിഡന്റ് ), സത്യൻ സി (സെക്രട്ടറി ), ജ്യോതിഷ് കുമാർ (ട്രഷറർ), കെ.കെ സത്യൻ (വൈസ് പ്രസിഡന്റ്), സുഷമ (ജോയിന്റ് സെക്രട്ടറി) എന്നിവർ പ്രവർത്തിക്കും. മേഖലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടികളായി പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് കെ കെ കൃഷ്ണകുമാർ പങ്കെടുത്ത ഓൺലൈൻ സംവാദ സദസ്സ്, പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയ സംസമിതി അംഗം ഡോ. ടി എസ് അനീഷ് പങ്കെടുത്ത ആരോഗ്യ സംവാദം, മേഖലാ ജൻഡർ വിഷയ സമിതി വനിതാ ദിന പരിപാടിയിൽ അഡ്വ. പി എം ആതിരയും സംസാരിച്ചു.
കൂടുതൽ അറിയാം :-