സി. ജി അനുസ്മരണം
മാതാപിതാക്കൾ സ്വയം പരിഷ്ക്കരിക്കുകയും കുട്ടികളുമായി ഇടപെടാൻ പരിശീലിക്കുകയും വേണം.
ഡോ. എസ്.അച്യുത് ശങ്കർ
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, യുറീക്ക, ശാസ്ത്രകേരളം പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച , ബാലശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മുൻ ഡയറക്ടറായിരുന്ന സി. ജി. ശാന്തകുമാർ അനുസ്മരണം 2025 മെയ് 25 ന് വൈകീട്ട് 5 മണിക്ക് വൈലോപ്പിള്ളി ഹാളിൽ നടന്നു.
കേരള സർവ്വകലാശാലയിലെ ബയോ ഇൻഫോമാറ്റിക്സ് വകുപ്പ് മുൻ മേധാവി ഡോ.എസ്.അച്യുത് ശങ്കർ , “ന്യൂജൻ കാലത്തെ പാരൻ്റിംഗ്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി സി ജി സ്മാരക പ്രഭാഷണം നിർവഹിച്ചു.
നവോത്ഥാനപ്രസ്ഥാനങ്ങളെക്കാൾ ശാസ്ത്രത്തിൻ്റെ വളർച്ചയും വികാസവുമാണ് സ്ത്രീമുന്നേറ്റത്തിന് കാരണമായത്. ന്യൂജൻ തലമുറയിലുള്ളവരുടെ രീതികൾ പകുതിയെങ്കിലും മനസ്സിലാക്കാതെ ഒരു പാരൻ്റിങ് പ്രവർത്തനവും സാധ്യമല്ല എന്ന് അദ്ദേഹം പറഞ്ഞു.അവർ കേൾക്കുന്ന പാട്ടുകൾ വായിക്കുന്ന പുസ്തകങ്ങൾ, സിനിമകൾ തുടങ്ങി ഇടപെടുന്ന എല്ലാ മേഖലകളും അറിയേണ്ടതുണ്ട്.
അച്ഛനമ്മമാർ സ്വയം പരിഷ്കരിക്കുകയും കുട്ടികളുമായി ഇടപെടാൻ പരിശീലിക്കുകയും വേണം അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ജി അനുസ്മരണ പ്രഭാഷണം കേന്ദ്ര നിർവ്വാഹക സമിതി അംഗം പി എസ് ജൂന നിർവ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് കെ. കെ.കസീമ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. ടി. വി രാജു സ്വാഗതവും ജോ : സെക്രട്ടറി ഐ. കെ. മണി നന്ദിയും പറഞ്ഞു.