ചേളന്നൂർ മേഖല വാർഷികം
ചേളന്നൂർ : നെടിയനാട് വെസ്റ്റ് ജി എൽ പി സ്ക്കൂളിൽ വച്ചു നടന്ന ചേളന്നൂർ മേഖല സമ്മേളനം കോഴിക്കോട് എൻ ഐ ടി അസോസിയേറ്റഡ് പ്രൊഫസർ പി.എൻ.പൗർണമി “രോഗനിർണയത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജെൻ്റ്സിൻ്റെ പങ്ക് ” എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത് ഉദ്ഘാടനം ചെയ്തു. മാസിക മാനേജിംഗ്എ ഡീറ്റർ പി.എം.വിനോദ് കുമാർ സംഘടന രേഖയും മേഖല സെക്രട്ടറി എം.വി.സുരേഷ് മേഖല റിപ്പോർട്ടും ട്രഷറർ ഐ. ശ്രീകുമാർ വരവു ചെലവു കണക്കും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി വി.കെ.ചന്ദ്രൻ, ജില്ല ജോയിൻ്റ് സെക്രട്ടറി പി.ബിജു എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ല കമ്മറ്റി അംഗം കെ.പി.ദാമോദരൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.
ഇംഹാൻസ് ഡയറക്ടർ ഡോ.പി. കൃഷ്ണ കുമാർ അനുസ്മരണത്തിൽ ഡോക്ടർ കെ.പി.അരവിന്ദൻ നടത്തിയ അടുത്ത മഹാമാരി എന്ത്? എപ്പോൾ? എവിടെ? എന്ന പ്രഭാഷണത്തിൻ്റെ കെ.സി.ദേവാനന്ദൻ തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനം അശോകൻ ഇളവനി നിർവ്വഹിച്ചു. അന്ധവിശ്വാസ നിരോധന നിയമം ഉടൻ നടപ്പിലാക്കുക, ലഹരി ഉപയോഗത്തിനും വ്യാപാരത്തിനും എതിരേയുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കുക, പാരിസ്ഥിതിക പഠനം നടത്താതെ പരിസ്ഥിതിക്ക് ഹാനികരമാകരമാകുന്ന രീതിയിൽ കരിമണൽ ഖനനം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങൾ മേഖല കമ്മറ്റി അംഗം ടി.ശ്യാംകുമാർ അവതരിപ്പിച്ചു.
മേഖലയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജില്ല കമ്മറ്റി അംഗം വൽസരാജ് പൂവനി നേതൃത്വം നൽകി. ജോയിൻ്റ് സെക്രട്ടറി ശ്രീനി രാമല്ലൂർ സ്വാഗതവും മേഖല കമ്മറ്റി അംഗം ടി.കെ.സുജാത നന്ദിയും പറഞ്ഞു.115 പേർ പങ്കെടുത്ത സമ്മേളനം ശാസ്ത്ര ഗാനാലാപനത്തോടെ സമാപിച്ചു.