കോട്ടൂളി തണ്ണീർത്തടം സംരക്ഷിക്കണം: പരിഷത്ത് കോർപ്പറേഷൻ മേഖല സമ്മേളനം
ചക്കോരത്തുകുളം : കോർപ്പറേഷൻ മേഖലാ സമ്മേളനം ഐക്യകേരള വായനശാലയിൽ വെച്ച് നടന്നു.
സി ഡബ്ലിയൂ ആർ ഡി എം സയന്റിസ്റ്റ് ഡോ.അനില അലക്സ് “കാലാവസ്ഥമാറ്റവും, മുന്നറിയിപ്പും ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ സി. പി സുലൈമാൻ അധ്യക്ഷത വഹിച്ചു. ഡോ.ഉദയകുമാർ, കെ. പി. രമേശ്, റോബിന സലീഷ് എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം സിദിൻ സംഘടനാ രേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി, സംസ്ഥാന നിർവഹകസമിതിയംഗം യമുന
ജില്ലാകമ്മിറ്റിഗങ്ങൾ ഇ അബ്ദുൾ ഹമീദ്, സി. പ്രേമരാജൻ, പ്രഭാകരൻ കയനാട്ടിൽ, ഇ ടി സുജാത , ഡോ.ഉദയകുമാർ, ഡോ.രമേശ് എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടൂളി തണ്ണീർത്തടം സംരക്ഷിക്കുക, കാലാവസ്ഥ മാറ്റം – പൗരബോധ വിദ്യാഭ്യാസം നൽകുക, ലഹരിയുടെ ചതിക്കുഴിയിൽ നിന്നും കൗമാരക്കാരെ രക്ഷിക്കുക, സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുക, അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസ്സാക്കുക, കേരളം സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായി നിലനിർത്തുക എന്നീ പ്രമേങ്ങയങ്ങൾ സമ്മേളനം അംഗീകരിച്ചു.
പ്രതിനിധികളായി 90 പേർ പങ്കെടുത്തു. മേഖല ഭാരവാഹികളായി സതീശൻ. പി (പ്രസിഡന്റ് ), മദനമാധവൻ.സി (വൈ.പ്രസിഡന്റ് ), സൂരജ്. പി (സെക്രട്ടറി), റോബിന. എം (ജോ.സെക്രട്ടറി) പ്രദീപ്കുമാർ.ഇ (ട്രഷറർ ) എന്നിവരടക്കം 17 അംഗ മേഖലകമ്മിറ്റിയും വിവിധ വിഷയ സമിതികളും തെരഞ്ഞെടുക്കപ്പെട്ടു.