ഡോ: ഒലിഹാൻസൺ ദിനം ആചരിച്ചു
ഹാത്തി കമ്മിറ്റി റിപ്പോർട്ടിൻ്റെ 50 വർഷങ്ങളും ഇന്ത്യൻ ഔഷധ മേഖലയും സെമിനാർ
തിരുവനന്തപുരം:ഡോ. ഒലിഹാൻ സൺ ദിനാചരണത്തിൻ്റെ ഭാഗമായി ആരോഗൃ വിഷയ സമിതി തിരുവനന്തപുരം ജില്ല
ഹാത്തി കമ്മിറ്റി റിപ്പോർട്ടിൻ്റെ 50 വർഷങ്ങളും ഇന്ത്യൻ ഔഷധ മേഖലയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പി. കൃഷ്ണാനന് (അഖിലേന്ത്യാ പ്രസിഡൻ്റ്,FMRAl) വിഷയാവതരണം നടത്തി.
1990ന് ശേഷം ഇന്ത്യൻ ഔഷധ മേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന നയങ്ങളാണ് കേന്ദ്ര സർക്കാരുകൾ തുടർന്നു വന്നതെന്നും ഹാത്തി കമ്മിറ്റി റിപ്പോർട്ടിലെ പല ശുപാർശകൾക്കും ഇന്ന് പ്രസക്തി കൂടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രദീപ് കുമാർ (ജനകീയ ആരോഗ്യ സമിതി) പ്രജു (KMSRA) , അനിൽകുമാർ (ക്യാപ്സൂൾ), ശ്രീകുമാർ (പരിഷത്ത്, തിരു: മേഖല) എന്നിവർ പ്രതികരണങ്ങൾ നടത്തി.
ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ ജിനു കുമാർ വി സ്വാഗതവും ജില്ലാ കമ്മറ്റി അംഗം കെ. ജി. ശ്രീകുമാർ നന്ദിയും പറഞ്ഞു.