“എൻഡ് പ്ലാസ്റ്റിക് പൊല്യൂഷൻ” റീ തിങ്ക് ക്യാമ്പയിൻ തുടരുന്നു. മുനിസിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനുകളിലെയും വാർഡ് സഭകളിൽ പ്ലാസ്റ്റിക് മലിനീകരണം പ്രത്യേക വിഷയമായി ചർച്ച ചെയ്തു.

ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സുധാ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം ജില്ല 7 ജൂലൈ 2025
മുഴുവൻ വാർഡ് സഭകളിലും
ആലുവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഡിവിഷനുകളിലെയും വാർഡ് സഭകളിൽ പ്ലാസ്റ്റിക് മലിനീകരണം പ്രത്യേക വിഷയമായി ചർച്ച ചെയ്തു. ചിന്തിക്കുക, ശീലങ്ങൾ മാറ്റുക എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഏറെ പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും ഉയർന്നുവന്നു
ഡോ. പി എൻ എൻ പിഷാരടി, എം കെ രാജേന്ദ്രൻ, രാജീവൻ വി കെ, അഡ്വ. കെ എം ജമാലൂദീൻ, കെ ജയപ്രകാശ്,
എം സുരേഷ്, ആർ രാധാകൃഷ്ണൻ, എസ് എസ് മധു തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു
പെൻഷനേഴ്സ് യൂണിയൻ
പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യത്തിലൂന്നി ജില്ലാ പരിസര വിഷയ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ക്യാമ്പായിനിന്റെ ഭാഗമായി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉദയംപേരൂർ നോർത്ത് മേഖല കമ്മറ്റി മുളന്തുരുത്തി
മേഖലാ വിഷയസമിതിയുമായി
സഹകരിച്ച് നടക്കാവ് പെൻഷൻ ഭവനിൽ ക്ലാസ് നടത്തി. മേഖലാ ട്രഷറർ കെ.എൻ.സുരേഷ്, മേഖലാ കമ്മിറ്റി
യംഗം പ്രൊഫ.എം.വി.ഗോപാലകൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റിയംഗം പ്രൊഫ.കെ.കെ സുലോചന, ബ്ലോക്ക് സെക്രട്ടറി ടി.കെ. മനോഹ
രൻ,
നോർത്ത് മേഖല പ്രസിഡന്റ് ഡി.തങ്കമണി,സെക്രട്ടറി പി.ജി.രാജൻ,കെ. ആർ.മോഹനൻ, കെ.പി.രവികുമാർ എന്നിവർ പങ്കെടുത്തു.
ഹരിതകർമ്മ സേന
ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ പങ്കെടുത്ത സംവാദം മുളന്തുരുത്തി മേഖലാ പരിസര സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്
കമ്മറ്റി ചെയർപേഴ്സൻ സുധാ നാരായണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വികസന ഉപസമിതി അംഗം എം.സുരേഷ്, ജില്ലാസെക്രട്ടറി പി.കെ.വാസു എന്നിവർ വിഷയം അവതരിപ്പിച്ചു. കെ.പി.രവികുമാർ ആമുഖം പറഞ്ഞു.
വി.ഇ.ഒ മാരായ സൗമ്യ, ശീതൾ ജില്ലാ വികസന ഉപസമിതി കോർ കമ്മിറ്റിയംഗം കെ.ആർ.മോഹനൻ,പരിസര വിഷയ സമിതി മേഖല കൺവീനർ പി.കെ.രഞ്ചൻ, മേഖലാ ട്രഷറർ കെ.എൻ.സുരേഷ്,
എന്നിവർ സംസാരിച്ചു.
പള്ളിക്കര ദാറുസ്സലാം പബ്ലിക് സ്കൂൾ
ഐശ്വര്യ ഗ്രാമീണ വായനശാല പെരിങ്ങാല യൂണിറ്റിൻ്റെ സഹകരണത്തോടെ പള്ളിക്കര ദാറുസ്സലാം പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച എൻഡ് പ്ലാസ്റ്റിക് പൊലൂഷൻ ക്യാമ്പായിൻ പരിശീലന പരിപാടിക്ക് പ്രൊഫ. പി. ആർ. രാഘവൻ നേതൃത്വം നൾകി.
പരിശീലനത്തെ തുടർന്ന് സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും പരിശീലനം നേടിയ വിദ്യാർഥികൾ ഈ വിഷയത്തിൽ ക്ലാസ്സ് എടുക്കു
ന്നത്തിനുദ്ദേശിക്കുന്നു. മേഖല സെക്രട്ടറി കെ ആർ പദ്മ കുമാരി സംസാരിച്ചു
സെന്റ് ജോൺസ് ബാപ്ടിസ്റ് ഹൈസ്കൂൾ
ആലുവ മേഖല പരിസരസമിതിയുടെ ആഭിമുഖ്യത്തിൽ
ജൂൺ 29 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആലുവ
സെന്റ് ജോൺസ് ബാപ്ടിസ്റ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ക്ലാസ് സംഘടിപ്പിച്ചു . ജില്ലാ പരിസ്ഥിതി വിഷയ സമിതി കൺവീനർ വി കെ രാജീവൻ ക്ലാസ് എടുത്തു