ബാലുശ്ശേരി മേഖലയിൽ  പഞ്ചയത്ത്തലങ്ങളിൽ വിദ്യാഭ്യാസ സെമിനാറുകൾ മുന്നേറുന്നു

0

ബാലുശ്ശേരി : ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ബാലുശ്ശേരി മേഖലാതലത്തിൽ സെപ്തംബർ ഒന്നിന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന മേഖലാതല സെമിനാറിൻ്റെ തുടർപ്രവർത്തനങ്ങളായി മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്ന വിദ്യാഭ്യാസ സെമിനാറുകളുടെ  ആദ്യ പഞ്ചായത്ത്തല വിദ്യാഭ്യാസ സെമിനാർ കോട്ടൂർ പഞ്ചായത്തിലെ കൂട്ടാലിടയിൽ  നടന്നു.

കോട്ടൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന സെമിനാറിൽ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ കെ കെ ശിവദാസൻ വിഷയാവതരണം നടത്തി.ടി കെ വിജയൻ അധ്യക്ഷത വഹിച്ച സെമിനാറിൽ, സരിത, പി പി ബാലൻ, കെ രാധൻ, സത്യൻ കെ കെ, സത്യൻ സി എന്നിവർ വിഷയാവതരണത്തോട്  പ്രതികരിച്ചു സംസാരിച്ചു. സെമിനാറിന് അവിടനല്ലൂർ യൂണിറ്റ്  സെക്രട്ടറി യു എം സത്യൻ സ്വാഗതം ആശംസിച്ചു. മേപ്പാടി ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.പഞ്ചായത്ത് തല സെമിനാറിനെ തുടർന്ന് വായനശാലകൾ വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് തുടർ സംവാദങ്ങളും പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വീട്ടുമുറ്റ സദസുകളു നടത്താൻ സെമിനാറിൽ തീരുമാനമായി.

 

ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസംകുട്ടികളുടെ അവകാശം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ വിദ്യാഭ്യസ വിഷയസമിതി കൺവീനർ ഡോ.കെ രമേഷ് വിഷയമവതരിപ്പിച്ചു സംസാരിച്ചു. ഉള്ളിയേരി പെൻഷൻ ഭവനിൽ നടന്ന സെമിനാറിൽ ഡോ: പി സുരേഷ്, അനിൽ കുമാർ എൻ കെ, സതീശൻ സി പി, ജയപ്രകാശൻ ടി കെ, ഇ കെ രാജീവൻ, വി എം രാമചന്ദ്രൻ, ബാബുരാജ്, ശോഭന ഇ എം, ഗണേശൻ കക്കഞ്ചേരി എന്നിവർ വിഷയത്തോട് പ്രതികരിച്ച് സംസാരിച്ചു. കെ കെ അരവിന്ദാക്ഷൻ ക്രോഡീകരണം നടത്തി. ഹൈസ്ക്കൂൾ ക്ലാസുകളിൽ വിജയിക്കാൻ മുപ്പത് ശതമാനം മിനിമം മാർക്ക് വേണമെന്ന നിബന്ധന ദോഷകരമായി ബാധിക്കുന്നത് സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ദുർബ്ബല വിഭാഗങ്ങളെയായിരിക്കുമെന്ന് സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സെമിനാറിൽ പി കെ ബാലൻ അധ്യക്ഷത വഹിച്ചു. കെ കെ സത്യൻ സ്വാഗതം ആശംസിച്ച് സംസാരിച്ചു. എ കെ പ്രബീഷ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *