കുഞ്ഞു പ്ലാസ്റ്റിക്കും വല്ല്യ പ്രശ്നങ്ങളും സംവാദം സംഘടിപ്പിച്ചു.

കുഞ്ഞു പ്ലാസ്റ്റിക്കും വല്ല്യ പ്രശ്നങ്ങളും സംവാദം
എറണാകുളം ജില്ല 2025 ജൂൺ 16
മുപ്പത്തം യുവജനസമാജം വായനശാലയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കുഞ്ഞു പ്ലാസ്റ്റിക്കും വലിയ പ്രശ്നങ്ങളും സംവാദം സംഘടിപ്പിച്ചു. ബി എഡ് വിദ്യാർഥിയായ ക്രിസ്റ്റീമ ഷാജോ പ്ലാസ്റ്റിക് മനുഷ്യജീവിതത്തിലുണ്ടാക്കിയ അത്ഭുതകരമായ മാറ്റങ്ങളും അതോടൊപ്പം പ്ലാസ്റ്റിക് മലിനീകരണം സൃഷ്ടിക്കുന്ന അനന്തമായ ദുരന്ത സാദ്ധ്യതകളും വരച്ചുകാട്ടി.
ഗ്രാമപഞ്ചായത്ത് അംഗം പ്രജിത ആർ, പരിഷത്ത് പരിസര സമിതി കൺവീനർ പി ജി ഉണ്ണികൃഷ്ണൻ, പി ബി ഹരീന്ദ്രൻ, ബി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. മുപ്പത്തടം യൂണിറ്റ് പ്രസിഡന്റ് കെ എ മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വായനശാല സെക്രട്ടറി പി ജി ഷാജു സ്വാഗതവും എൻ വി വിശ്വംഭരൻ നന്ദിയും പറഞ്ഞു. മേഖലാ സെക്രട്ടറി ജയപാലൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് നൽകിയ പേപ്പർ – പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിനുള്ള ബിൻ വായനശാലയുടെ മുന്നിൽ സ്ഥാപിച്ചു.
