മഴവിൽ ബാലവേദി വായനോത്സവം – മുപ്പത്തടം.

എറണാകുളം ജില്ല : 2025 ജൂൺ 22
മുപ്പത്തടം യുവജന സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തടം യൂണിറ്റിന്റെ സഹകരണത്തോടെ മഴവിൽ ബാലവേദി
വായനോത്സവം സംഘടിപ്പിച്ചു.
വായനശാല ഹാളിൽ നടന്ന സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി കെ അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കുമാരി ദേവാനന്ദ ടി പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹൃദ്യ സ്വാഗതമാശംസിച്ചു. വായനശാല രക്ഷാധികാരി എൻ എൻ നമ്പീശൻ അക്ഷരസന്ദേശം നൽകി.
പാർവതി സി. ജി യുറീക്ക മാസികയിൽ പി പി സതീഷ് കുമാർ എഴുതിയ കാട്ടുവായനക്കൂട്ടം എന്ന കഥ അവതരിപ്പിച്ചു
ഗണിത ശാസ്ത്ര ബി എഡ് വിദ്യാർഥിയായ സാന്ദ്ര അവതരിപ്പിച്ച ഗണിതം മധുരം പ്രവർത്തനങ്ങളിൽ കുട്ടികൾ ഗ്രൂപ്പുകളായി പങ്കെടുത്തു.
യുദ്ധ ഭീകരതകളെയും അവ മനുഷ്യമനസ്സിൽ ഏൽപ്പിക്കുന്ന ആകുലതകളെയും പ്രതിപാദിക്കുന്ന ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ, ടോട്ടോച്ചൻ ജനാലക്കരികിലെ വികൃതിക്കുട്ടികൾ എന്നീ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ആർ രാധാകൃഷ്ണൻ വായനയുടെ പ്രാധാന്യം എടുത്തു പറഞ്ഞു.
എ ആർ പ്രേമലത പാട്ട് പരിചയപ്പെടുത്തി. പ്രയാഗ്, ആദിദേവ് എന്നിവർ കവിത ആലപിച്ചു.
ജയപാലൻ വി ബാലവേദിയുടെ തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു. ഐ വി സോമൻ നേതൃത്വം നൽകിയ കുഞ്ഞുണ്ണി കവിതയിലൂടെ ബാലോത്സവം സമാപിച്ചു.
ബാലവേദിയുടെ ചുമതലക്കാരായി പാർവതി സി ജി, ദേവനന്ദ ടി പി, പ്രയാഗ്, ആദിദേവ് എന്നിവരെ തെരഞ്ഞെടുത്തു.