എറണാകുളം ജില്ലാ പ്രവർത്തക യോഗം

എറണാകുളം ജില്ല 2025 ജൂൺ 29
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാപ്രവർത്തയോഗം ജൂൺ 29 ഞായർ രാവിലെ 10 മുതൽ ആലുവ മേഖല ചൂർണ്ണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു.

സാലിമോൻ കുമ്പളങ്ങിയുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച ശില്പശാലയിൽ നിർവാഹസമിതി അംഗം കെ ആർ ശാന്തിദേവി സംസ്ഥാന വാർഷിക റിപ്പോർട്ടിങ് നടത്തി. സംഘടനാരേഖ മുൻ സംസ്ഥാന പ്രസിഡണ്ട് ബി രമേഷും ഭാവി പ്രവർത്തനരേഖ നിർവാഹസമിതി അംഗം പി എ തങ്കച്ചനും അവതരിപ്പിച്ചു. പ്രൊഫ. പി കെ രവീന്ദ്രൻ സംസാരിച്ചു
തുടർന്ന് 5 ഗ്രൂപ്പുകളിലായി നടന്ന ചർച്ചകളുടെ റിപ്പോർട്ടിംഗ് രാജീവൻ വി കെ (ആലുവ മേഖല), പി എസ് മുരളി (ആലങ്ങാട് മേഖല), ബിനിമോൾ ടി എൻ (വൈപ്പിൻ മേഖല) നിഷാന്ത് ശശിധരൻ (പെരുമ്പാവൂർ മേഖല) നിഷാദ് (എറണാകുളം മേഖല) നോജൻ വി (അങ്കമാലി മേഖല) എന്നിവർ നടത്തി. ആസന്ന ഭാവി പ്രവർത്തനങ്ങൾ ജില്ലാ സെക്രട്ടറി പി കെ വാസു അവതരിപ്പിച്ചു. തുടർന്ന് മേഖലാതല ഗ്രൂപ്പുകൾ യൂണിറ്റ് കൺവെൻഷനുകൾ, മാസിക പ്രചരണ പരിപാടി, വിവിധ വിഷയ സമിതികളുടെ തുടർ പ്രവർത്തനങ്ങൾ എന്നിവയുടെ പ്ലാനിങ് നടത്തി റിപ്പോർട്ട് ചെയ്തു. ജില്ലയിലെ യൂണിറ്റ് കൺവൻഷനുകൾ ജൂലൈ 31 ന് മുമ്പ് പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു
ജില്ലാ പ്രസിഡണ്ട് കെ കെ വിജയപ്രകാശ് അധ്യക്ഷനായിരുന്നു. ആലുവ മേഖലാസെക്രട്ടറി ജയപാലൻ വി സ്വാഗതവും ജില്ലാജോയിന്റ് സെക്രട്ടറി രവികുമാർ നന്ദിയും പറഞ്ഞു. പുഷ്പാമോഹൻ (അങ്കമാലി മേഖല) പ്രവർത്തകയോഗം അവലോകനം ചെയ്തു സംസാരിച്ചു
വൈപ്പിൻ (9) പറവൂർ (10) ആലങ്ങാട് (7)പാറക്കടവ് (8) ആലുവ (16) അങ്കമാലി (15) പെരുമ്പാവൂർ (5) കോതമംഗലം (3), മൂവാറ്റുപുഴ (3) കൂത്താട്ടുകുളം (4) മുളന്തുരുത്തി (7) തൃപ്പൂണിത്തുറ(10) എറണാകുളം (15) കൊച്ചി (5) മേഖലകളിൽ നിന്നായി 130 പേർ പങ്കെടുത്തു
ജില്ലാ പ്രവർത്തയോഗത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി ആലുവ മേഖല 10000 രൂപയുടെ പുസ്തകവും 48 ഡിറ്റർജന്റ് ബോട്ടിലുകളും പ്രചരിപ്പിച്ചു