എറണാകുളം കുസാറ്റിൽ (CUSAT) നടന്ന “സൗരോർജ്ജം – ശാസ്ത്രവും പ്രയോഗവും” ശില്പശാല, വിഷയത്തിലെ നവസാധ്യതകൾ പരി‍ചയപ്പെടുത്തി.

0

സോളാർ എനർജി ശാസ്ത്രവും പ്രയോഗവും സെമിനാർ Dr. ആൻഡ്രിൻ ആൻ്റണി ഉദ്ഘാടനം ചെയ്യുന്നു.

എറണാകുളം ജില്ലാ വാർഷികത്തിൻ്റെ അനുബന്ധ പരിപാടിയായി പരിഷത്തും കുസാറ്റിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച്  മാർച്ച് 15 ന് കുസാറ്റിലെ(CUSAT) ഫിസിക്സ് വിഭാഗം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സോളാർ എനർജി ശാസ്ത്രവും പ്രയോഗവും എന്ന ശില്പശാല, വിഷയത്തിലെ നവ സാധ്യതകൾ പരിചയപ്പെടുത്തികൊണ്ട് ഫിസിക്സ് വിഭാഗം ഹെഡ് Dr. ആൻഡ്രിൻ ആൻ്റണി ഉദ്ഘാടനം ചെയ്തു.
“അറിയാം ഉപയോഗിക്കാം സോളാർ വൈദ്യുതി” എന്ന വിഷയത്തിൽ PPC പ്രോജക്റ്റ് മാനേജർ ശ്രീ. ജോസി ജോസഫ് അവതരണം നടത്തി. പുരപ്പുറത്ത് സോളാർ പാനൽ സ്ഥാപിക്കുന്നവർക്കും ഊർജ്ജ സംരക്ഷണ പ്രവർത്തനത്തിൽ താല്പര്യമുള്ളവർക്കുമായിട്ടാണ് ശില്പശാല നടത്തിയത്. കുസാറ്റിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള വിവിധ തരത്തിലുള്ള സോളാർ പാനലുകളും ഉപകരണങ്ങളും പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. കുസാറ്റിലെ ഡോ. പി. ഷൈജു സ്വാഗതവും, ജില്ലാ കമ്മറ്റിയംഗം ശ്രീ വി. എ. വിജയകുമാർ നന്ദിയും പറഞ്ഞു.

PPC പ്രോജക്റ്റ് മാനേജർ ശ്രീ ജോസി ജോസഫ്

 

ഡോ. എൻ ഷാജി
ഡോ. പി ഷൈജു
സോളാർ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *