നാളത്തെ പഞ്ചായത്ത് – ജനകീയ ക്യാമ്പയിൻ ശില്പശാലകൾ എറണാകുളം ജില്ലയിൽ ആവേശ്വോജ്ജ്വലമായി പുരോഗമിക്കുന്നു.

0

നാളത്തെ തൃപ്പൂണിത്തുറ - ജനകീയ ക്യാമ്പയിൻ ശില്പശാല തൃപ്പൂണിത്തുറ ആർ എൽ വി യൂ പി സ്കൂളിൽ

എറണാകുളം ജില്ല 

പറവൂർ മേഖല : 14-6-2025 കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് 

പറവൂർ മേഖലയിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ മാനിഫെസ്സ്റ്റോ തയ്യാറാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണം കാട്ടിക്കുളം ഓപ്പൺ സ്റ്റേജിൽ വച്ച് നടന്നു.

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഷാജി ഉൽഘാടനം നിർവ്വഹിച്ചു.  ജില്ലാ വികസന ഉപസമിതി കൺവീനർ പി എസ് മുരളി വിഷയാവതരണം നടത്തി. യോഗത്തിൽ സി.കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.  സി.വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.

രക്ഷാധികാരിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി.

ചെയർമാൻ : S രാജൻ,  വൈ: ചെയർമാൻമാർ,  കെ.കെ സതീശൻ, ഡി.എം ജോയ്, അരുൺ ശേഖർ, രാജേശ്വരി ബാലചന്ദ്രൻ

കൺവീനർ : മജുമോൾ  ജോ: കൺവിനർമാർ, ലിസി റാഫേൽ, വി. ശിവശങ്കരൻ, പി.സി ബാബു, ജെൻസി തോമസ് എന്നിവരെയും, ട്രഷറയായി : സി.കെ അനിൽകുമാറിനെയും
തെരഞ്ഞെടുത്തു.

അങ്കമാലി മേഖല : 2025 ജൂൺ 19 കാഞ്ഞൂർ പഞ്ചായത്ത്‌ 

കഴിഞ്ഞ 5 വർഷത്തെ പദ്ധതിപ്രവർത്തനങ്ങൾ വിലയിരുത്തി നാളത്തെ കാഞ്ഞൂർ പഞ്ചായത്ത്‌ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതിയോഗം കാഞ്ഞൂർ വൈ എം എ ലൈബ്രറിയിൽ ചേർന്നു. യൂണിറ്റ് പ്രസിഡൻ്റ് എ എ ഗോപി അദ്ധ്യക്ഷത വഹിച്ച യോഗം കെ കെ രവി ഉത്ഘാടനം ചെയ്തു. ജില്ലാവികസന ഉപസമിതി കൺവീനർ പി എസ്‌ മുരളി വിഷയാവതരണം നടത്തി.

ജനപ്രതിനിധികളായ സിമി ടിജോ, ടി എൻ ഷൺമുഖൻ, ഗ്രേസി ദയാനന്ദൻ, ആൻസി ജിജോ, സഹകരണ ബാങ്ക് പ്രസിഡൻറ് ടി ഐ ശശി , മുൻപഞ്ചായത്തഗം സെബാസ്റ്റ്യൻ പോൾ, മീനവേലായുധൻ തുടങ്ങിയവർ സംസാരിച്ചു. ടി ടി മണി സ്വാഗതവും ജനത പ്രദീപ് നന്ദിയും രേഖപ്പെടുത്തി

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രിയരഘു,ജില്ലാ പഞ്ചായത്ത്‌ അംഗം ശാരദമോഹനൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ അഭിജിത്ത്, ആൻസി ജിജോ (രക്ഷാധികാരികൾ), ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സിമി ടിജോ (ചെയർ പേഴ്സൺ) ഗ്രാമ പഞ്ചായത്ത്‌ മെമ്പർ
ടി.എൻ ഷൺമുഖൻ (വൈസ് ചെയർമാൻ)എ എ ഗോപി (കൺവീനർ)
ടി യു സുധാകരൻ (ജോയിന്റ് കൺവീനർ) എന്നിവർ ഭാരവാഹികളായി 13 വിഷയമേഖലകളിലായി 75 പേർ അംഗങ്ങളായുള്ള സംഘാടക സമിതി രൂപീകരിച്ചു.

തൃപ്പൂണിത്തുറ മേഖല : 21.06.2025  തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 

നാളത്തെ തൃപ്പൂണിത്തുറ – ജനകീയ ക്യാമ്പയിൻ ശില്പശാല തൃപ്പൂണിത്തുറ ആർ എൽ വി യൂ പി സ്കൂളിൽ നടന്നു.

രാവിലെ 10 മണിക്ക് രജിസ്‌ട്രേഷൻ തുടങ്ങുകയും 10.30 ന് യോഗനടപടികൾ ആരംഭിക്കുകയും ചെയ്തു. നാളത്തെ തൃപ്പൂണിത്തുറ – ജനകീയ ക്യാമ്പയിൻ സമിതിയുടെ ചെയർമാൻ വി. സി. ജയേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ശില്പശാലയിൽ 45 പേര് പങ്കെടുത്തു. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ അടിയന്തിര ശ്രദ്ധ നൽകേണ്ട വികസന പ്രവർത്തനങ്ങളും കഴിഞ്ഞ കാലത്ത് സാദ്ധ്യമാകാതെ പോയ പദ്ധതികളും അദ്ധ്യക്ഷന്റെ ഉപക്രമത്തിൽ അദ്ദേഹം ഉൾക്കൊള്ളിച്ചു.

ജനകീയ ക്യാമ്പയിൻ സമിതിയുടെ ജനറൽ കൺവീനർ ഡോ. ആർ. ശശികുമാർ സ്വാഗതമാശംസിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റെടുത്ത് സംസ്ഥാനത്താകെ നടത്താനുദ്ദേശിക്കുന്ന “നാളത്തെ പഞ്ചായത്ത് ” ക്യാമ്പയിനിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും, എറണാകുളം ജില്ലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങളും തൃപ്പൂണിത്തുറ മേഖലയിൽ ഇതുവരെ ചെയ്തതും ഇനി ചെയ്യാനുള്ളതുമായ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. സമീപ ഭാവിയിൽ തൃപ്പൂണിത്തുറയിൽ നടത്തേണ്ടതായ വികസന പ്രവർത്തനങ്ങൾ സംഗ്രഹിച്ചുകൊണ്ട് നിർമ്മിക്കേണ്ട മാനിഫെസ്റ്റോയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

റ്റി. എസ്. മനോജ്‌ കുമാർ ശില്പശാലയുടെ ഉദ്ദേശം വ്യക്തമാക്കിക്കൊണ്ട് ആമുഖം അവതരിപ്പിച്ചു.

നഗരസഭയുടെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ ആർ. ത്യാഗരാജൻ പോറ്റി ശില്പശാലയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

കഴിഞ്ഞ ഒരു ദശകത്തിലേറെ കാലം കിലയുടെ റിസോഴ്സ് പേഴ്സൺ എന്ന നിലയിലും ഇപ്പോൾ നഗരസഭയുടെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ, എന്താണ് യഥാർത്ഥ വികസനമെന്നതും പദ്ധതി ആസൂത്രണവും ആവിഷ്കാരവും സമയബന്ധിതമായി എങ്ങനെ പൂർത്തിയാക്കാമെന്നതും നിലവിൽ നഗരസഭ നേരിടുന്ന പ്രശ്നങ്ങളും, നഗരസഭയുടെ നേട്ടങ്ങളും കോട്ടങ്ങളും എല്ലാം പ്രതിപാദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം.

തുടർന്ന് ജില്ലാ വികസന വിഷയ സമിതിയംഗവും ശ്രീ കെ. ആർ. മോഹനൻ  വിഷയാവതരണം നടത്തി.

നഗരസഭകളുടേയും പഞ്ചായത്തുകളുടേയും പ്രവർത്തന രീതികൾ, പദ്ധതി ആസൂത്രണവും ആവിഷ്കാരവും, ഫണ്ട്‌ അലൊക്കേഷൻ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളും, എന്തുകൊണ്ട് സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നില്ല, ഇതിനെ പ്രതിരോധിക്കാൻ എന്താണ് മാർഗ്ഗം, പ്രാദേശിക ആസൂത്രണ പ്രക്രിയയുടെ ജനകീയത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം, വിവിധ പദ്ധതികൾ ആവിഷ്കരിക്കപ്പെടുമ്പോൾ പദ്ധതി മാർഗ്ഗരേഖ പ്രഥമ മാനദണ്ഡമാക്കേണ്ടതിന്റെ ആവശ്യകത, മാർഗരേഖ അനുശാസിക്കുന്ന വിധം എല്ലാ വിഭാഗം ജനങ്ങളുടേയും ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ട് ജനകീയമായി എങ്ങിനെയായിരിക്കണം ഇവയുടെ ആവിഷ്‌ക്കാരം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പ്രതിപാദിച്ചുകൊണ്ടും മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനായി നഗരസഭയിൽ നിന്നും ലഭ്യമാക്കേണ്ട വിവരങ്ങൾ വിശദീകരിച്ചുകൊണ്ടും അദ്ദേഹം നടത്തിയ വിഷയാവതരണം വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായിരുന്നു.

തുടർന്ന് മേഖല പ്രസിഡന്റ്‌ എം. സി. ജിനദേവൻ ക്യാമ്പയിൻ സമിതി അംഗങ്ങളുടെ കരട് പട്ടിക അവതരിപ്പിച്ചു.

തുടർന്ന് 6 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി.

ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൂപ്പ്‌ ചർച്ചയുടെ റിപ്പോർട്ടിങും അതിന്റെ ക്രോഡീകരണവും നടന്നു.

ജില്ലാ സെക്രട്ടറി പി. കെ. വാസു പ്രവർത്തന കലണ്ടർ അവതരിപ്പിച്ചുകൊണ്ട് ഈ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ പ്രസക്തി വിശദീകരിച്ചു.

മേഖല സെക്രട്ടറി വി. കെ. ജയൻ നന്ദി രേഖപ്പെടുത്തി.

13 വിഷയമേഖലകളിലായി  ചെയർമാൻ, കൺവീനർ, അംഗങ്ങൾ എന്നിവരെ നിശ്ചയിച്ച്  100 അംഗ വിദഗ്ദ്ധ സമിതിയും രൂപീകരിച്ചു.

ശില്പശാല 3.30 ന്  അവസാനിച്ചു.

 

ആലങ്ങാട് മേഖല : 16-6-2025 ആലങ്ങാട് ഗ്രാമപഞ്ചായത്ത് 

“നാളത്തെ ആലങ്ങാട് ” സംഘാടക സമിതി രൂപീകരണം നടന്നു.
ബിജു KR (മെമ്പർ) ചെയർമാൻ
PS ജഗദീശൻ – കൺവീനർ
അടങ്ങുന്ന 21 അംഗ കമ്മിറ്റിക്ക് രൂപം നൽകി.

 

എറണാകുളം മേഖല : 24-6-2025 കടമക്കുടി ഗ്രാമപഞ്ചായത്ത് 

നാളത്തെ കടമക്കുടി
സംഘാടക സമിതി രൂപീകരണം ജൂൺ 24 ന് 3 PM ന് പിഴലയിൽ കോരാംപാടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശാഖാ ഹാളിൽ വച്ച് നടന്നു.

 

പറവൂർ മേഖല : 24-6-2025 കോട്ടുവള്ളി  ഗ്രാമപഞ്ചായത്ത് 

“നാളത്തെ കോട്ടുവള്ളി ” ശില്പ ശാലക്കുള്ള മുന്നൊരുക്കം

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed