നാളത്തെ പഞ്ചായത്ത് ജനകീയ വികസന ശില്പശാലകൾ എറണാകുളം ജില്ലയിൽ പുരോഗമിക്കുന്നു.

0

പെരുമ്പാവൂർ : 2025 ആഗസ്റ്റ് 3

പെരുമ്പാവൂർ മേഖല : അശമന്നൂർ ഗ്രാമ പഞ്ചായത്ത് സുസ്ഥിര വികസന ശില്പശാല അശമന്നൂർ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ജൂബിലി ഹാളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉത്ഘാടനം ചെയ്തു. മേഖലാ വികസന വിഷയ സമിതി ചെയർമാൻ എൽബി വർഗീസ് അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാപ്രസിഡന്റ് കെ കെ വിജയപ്രകാശ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ ജോഷി, ഡോ. ബിബിൻ തമ്പി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തുകയും അഭിപ്രായങ്ങൾ ഗ്രൂപ്പ് ലീഡർമാർ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വികസനസമിതി കൺവീനർ പി എസ് മണി സ്വാഗതവും മേഖല പ്രസിഡണ്ട് അനിൽകുമാർ വി എൻ നന്ദിയും പറഞ്ഞു. ആകെ 89 പേർ പങ്കെടുത്തു.

ആലങ്ങാട് : 2025 ആഗസ്റ്റ് 3

ആലങ്ങാട് മേഖല : നാളത്തെ ആലങ്ങാട് പഞ്ചായത്ത് ജനകീയ വികസന ശില്പശാല ആലങ്ങാട് വിതയത്തിൽ ഹാളിൽ വച്ച് നടന്നു. റിട്ട. തഹസീൽദാർ അഡ്വ. ടോമി സെബാസ്റ്റ്യൻ. കെ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് സി സി ശശികല അധ്യക്ഷത വഹിച്ച യോഗത്തിൽ പി എസ് ജഗദീശൻ സ്വാഗതം പറഞ്ഞു. സുരേഷ് നാരായണൻ, എസ് എസ് മധു, പി എസ് മുരളി എന്നിവർ വിവിധ അവതരണങ്ങൾ നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ ആർ ബിജു, എൽസ ജേക്കബ് എന്നിവർ സംസാരിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി പട്ടികവർഗ്ഗം, വനിത, ശിശു, വായോജനം, പരിസ്ഥിതി ദുരന്ത നിവാരണം, എന്നീ വിഷയങ്ങളിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടന്നു. തുടർന്ന് ഗ്രൂപ്പുകളുടെ അവതരണവും നടന്നു. കെ എൻ സുനിൽകുമാർ,വി എം നൗഷാദ്, മുരളീധരൻ പിള്ള, സി പി പോൾ, പി എസ് സവിൻ, എൻ എസ്സ് സ്വരൂപ്, ടി ബി അനിത. കെ കെ തമ്പി, നാരായണൻ യൂ ജി എന്നിവർ നേതൃത്വം നൽകി. അംഗനവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ,കൃഷിക്കാർ, വിദ്യാഭ്യാസ വിദഗ്ധർ, എന്നിവർ പങ്കെടുത്തു. മേഖലാ സെക്രട്ടറി എം കെ സൈജൻ നന്ദി രേഖപ്പെടുത്തി

എറണാകുളം : 2025 ആഗസ്റ്റ് 3

കടമക്കുടി പഞ്ചായത്തിൽ ജനകീയ വികസന മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശില്പശാല ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സരിത സനൽ ഉദ്ഘാടനം ചെയ്തു. വി. വി. ജോസഫ് മാഷ് അധ്യക്ഷനായ പരിപാടിയിൽ പി എം മൈക്കിൾ സ്വാഗതം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടി. പി. ഗീവർഗീസ്, മജുമോൾ, വികസന വിഷയ സമിതി അംഗം ടി. കെ. രഞ്ജൻ എന്നിവർ ശില്പശാലയുടെ പ്രാധാന്യവും ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കേണ്ട രീതികളേയും പരിചയപ്പെടുത്തി.
വാർഡ് മെമ്പർ ജെയനി സെബാസ്റ്റ്യൻ, കോരാമ്പാടം സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ഹരോൾ സിക്കോൾസൻ ആശംസകൾ പറഞ്ഞു.
കെ.ജെ. ഫ്രാൻസിസ് ശില്പശാലക്ക് നന്ദി പ്രകാശിപ്പിച്ചു.

ആലുവ മേഖല: 29-7-2025

നാളത്തെ കടുങ്ങല്ലൂർ ജനകീയ ശിൽപ്പശാല

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന നാളത്തെ പഞ്ചായത്ത് ക്യാമ്പയിനിന്റ ഭാഗമായി കടുങ്ങല്ലൂർ പഞ്ചായത്ത് തല ശില്പശാല ജൂലൈ 27ന് നടന്നു. വികേന്ദ്രീകൃതാസൂത്രണം വിലയിരുത്തൽ സാധ്യതകൾ എന്ന വിഷയം ജില്ലാ വികസന ഉപസമിതി കൺവീനർ പി എസ് മുരളി അവതരിപ്പിച്ചു. തുടർന്ന് ടി കെ ജോഷി ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നത് എങ്ങനെ എന്ന വിഷയത്തിൽ സംസാരിച്ചു.

കൃഷി, പ്രാദേശികവികസനം, ഊർജ്ജം, കുട്ടികളുടെ വികസനം, പട്ടികജാതി- പട്ടിക വർഗ്ഗ ക്ഷേമം, ആരോഗ്യം, ജെൻഡർ, വികസനം, കാലാവസ്ഥാ വ്യതിയാനം എന്നീ ഗ്രൂപ്പുകളിലായി നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്ക് എം.പി ജയൻ, പ്രൊഫ. ഇ എസ് സതീശൻ, ഗോപികാകൃഷ്ണൻ, വി കെ രാജീവൻ, എം പി ഉദയൻ, ഷീന രതീഷ്, ഉഷ അശോകൻ, പി ജി ഷാജു, തുടങ്ങിയവർ നേതൃത്വം നൽകി

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മുട്ടത്തിൽ സമാപന സമ്മേളനത്തിൽ സംസാരിച്ചു. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് മുമ്പ് ചർച്ച ചെയ്ത വികസനരേഖ പഞ്ചായത്ത്‌ തല ആസൂത്രണതിന് ദിശാസൂചകമായി എന്നും അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 5 വർഷപ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും പറഞ്ഞു.മേഖലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ പി ബി. ഹരീന്ദ്രൻ സ്വാഗതവും സെക്രട്ടറി ആർ ജയപാലൻ നന്ദിയും പറഞ്ഞു. ജില്ലാവികസന സമിതി ചെയർമാൻ
പി കെ അരവിന്ദാക്ഷൻ തുടർന്നുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിവിധ വിഷയങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ ആഗസ്റ്റ് മാസത്തിൽ നടക്കും.

പാറക്കടവ് മേഖലാ ശില്പശാല : 24-7-2025

നാളത്തെ പഞ്ചായത്ത് പാറക്കടവ് മേഖലാശില്പശാല ജൂലൈ 24 വ്യാഴം ഉച്ചക്ക് 02 30 മുതൽ അത്താണിയിൽ നടന്നു.

ജില്ലാവികസനസമിതി കൺവീനർ പി എസ്‌ മുരളി വിഷയവതരണം നടത്തി. തുടർന്ന് എസ്‌ എസ്‌ മധു, സുരേഷ് നാരായണൻ എന്നിവർ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിശദീകരിച്ചു.

തുടർന്ന് 2 ഗ്രൂപ്പുകളിലായി ആരോഗ്യം, വിദ്യാഭ്യാസം വിഷയങ്ങളിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തി.
ടി കെ ജോഷി, സുരേഷ് നാരായണൻ, പി എസ്‌ മുരളി, എസ്‌ എസ്‌ മധു എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ ബിജി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം അർച്ചന എന്നിവർ പൂർണ്ണ സമയം ചർച്ചകളിൽ പങ്കാളിയായി.
ജില്ലാപ്രസിഡന്റ് കെ കെ വിജയപ്രകാശ്, ജില്ലാകമ്മിറ്റി അംഗങ്ങളായ എ ലത, പി എസ്‌ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

28 പേർ പങ്കെടുത്തു. മേഖലാപ്രസിഡണ്ട്‌ അരുൺ കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി സെബാസ്റ്റ്യൻ കെ വി സ്വാഗതവും എ പി ജി നായർ നന്ദിയും പറഞ്ഞു.
ശില്പശാല വൈകുന്നേരം 05 മണിക്ക് സമാപിച്ചു.

നാളത്തെ കാഞ്ഞൂർ പഞ്ചായത്ത്‌ അങ്കമാലി മേഖല ശില്പശാല : 24-7-2025

അങ്കമാലി മേഖലാ ജനകീയ മാനിഫെസ്റ്റോ ശിൽപ്പശാല കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയരഘു ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത്‌ അംഗം സിമി ടിജോ അധ്യക്ഷയായി. വികേന്ദ്രീകരണ ആസൂത്രണം വിലയിരുത്തൽ, സാധ്യതകൾ വിഷയത്തിൽ ജില്ലാ വികസനസമിതി അംഗം എം സുരേഷ് ക്ലാസെടുത്തു. എം കെ രാജേന്ദ്രൻ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതെങ്ങനെ എന്ന് വിശദീകരിച്ചു

തുടർന്ന് ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചകൾ നടന്നു

അങ്കമാലി മേഖലാ വികസനസമിതി കൺവീനർ കബീർ മേത്തർ, കെ വി അഭിജി ത്, ടി എൻ ഷൺമുഖൻ, സിജോ പൈനാടത്ത്, കെ എസ് സ്വാമി നാഥൻ, എ എ ഗോപി തുടങ്ങിയവർ സംസാരിച്ചു.

ആലുവ മേഖല: 19-7-2025

നാളത്തെ കടുങ്ങല്ലൂർ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ കൃഷി ഉപസമിതി യോഗം.


ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുള്ള കൃഷി ഉപസമിതിയുടെ ആദ്യയോഗം ജൂലൈ 18 വെള്ളി വൈകിട്ട് ആറുമണിക്ക് മുപ്പത്തടം യുവജനസമാജം വായനശാല ഹാളിൽ നടന്നു. കർഷകരായ അബ്ദുൽ ഹമീദ്, അബ്ദുൽ ഖാദർ, എസ് എൻ പിള്ള, സലിംകുമാർ, സുബ്രഹ്മണ്യൻ എം പി, അനിൽ എസ് എഫ് എന്നിവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. എം കെ രാജേന്ദ്രൻ ആമുഖ അവതരണം നടത്തി

സംഘാടകസമിതി ഭാരവാഹികളും കർഷകരുമായ എം പി ഉദയൻ, ഹരീന്ദ്രൻ പി ബി എന്നിവർ സംസാരിച്ചു. ജില്ലാവികസന ഉപസമിതി ചെയർമാൻ പി കെ അരവിന്ദാക്ഷൻ, മേഖലാസെക്രട്ടറി ജയപാലൻ വി തുടങ്ങിയവർ പങ്കെടുത്തു

ജൂലൈ 24 വ്യാഴം വൈകിട്ട് 5 മണിക്ക് ഏലൂക്കരയിൽ കൃഷി വിഷയത്തിൽ മാതൃക ഫോക്കസ് ഗ്രൂപ്പ് ചർച്ച സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *