അപ് സൈക്ലിംഗ് ശിൽപ്പശാല

എറണാകുളം ജില്ല  : 2025 ജൂൺ 18

അപ് സൈക്ലിംഗ് ശിൽപ്പശാല
സെന്റ് സേവിയേഴ്‌സ് കോളേജ് ഫോർ വുമൺ ആലുവ

പാക്കിങ്ങിന് ഉപയോഗിക്കുന്ന പരന്ന പ്ലാസ്റ്റിക് വള്ളികൾ ഓല മെടയുന്നതുപോലെ അലങ്കാര വസ്തുക്കളിലേക്ക്,  ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക് കുപ്പികളും ക്യാനുകളുമെല്ലാം നിത്യജീവിത ഉപയോഗങ്ങളിലേക്ക്…. കൗതുകമുണർത്തുന്ന വിവിധ അപ്സൈക്ലിംഗ് സാധ്യതകൾ ഗ്രൂപ്പുകളിലായി അലീമ ബാദുഷ, സുനിത വി, അരവിന്ദ് സുകുമാരൻ, എം ആർ വിദ്യാധരൻ എന്നിവർ പരിചയപ്പെടുത്തി.

തുടർന്ന് മാലിന്യങ്ങൾ തരം തിരിക്കുന്ന രീതിയും വ്യത്യസ്തതരം പ്ലാസ്റ്റിക്കുകൾ തിരിച്ചറിയുന്നതിന്റെ പ്രാധാന്യവും പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കണ്ടറിഞ്ഞു. കൺവീനർ  രാജീവൻ വി കെ, ജില്ലാ സെക്രട്ടറി പി കെ വാസു, അഭിലാഷ് അനിരുദ്ധൻ, പി എസ് മുരളി എന്നിവർ നേതൃത്വം നൽകി

അപ്സൈക്ലിംഗ് ഐഡിയകൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച ശില്പശാല സെന്റ് സേവിയേഴ്സ് കോളേജ് ഭൂമിത്ര സേന കോർഡിനേറ്റർ ഡോ. ആനിമോൾ വി എസ്, എൻ എസ് എസ് കോർഡിനേറ്റർ ഡോ. കെ ലേഖ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എം കെ രാജേന്ദ്രൻ തുടർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി 31 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും വിവിധ മേഖലകളിൽ നിന്നായി 26 സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

പ്രവർത്തനങ്ങൾ  ചിത്രീകരിച്ച ഒരു ചെറു വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *