എറണാകുളം ജില്ല : പറവൂർ മേഖല കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ മാനിഫെസ്സ്റ്റോ പ്രവർത്തനങ്ങൾക്കായി സംഘാടക സമിതി രൂപീകരിച്ചു.

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഷാജി ഉൽഘാടനം നിർവ്വഹിക്കുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ല : 2025 ജൂൺ 14
വികസന ഉപസമിതി പ്രവർത്തനങ്ങളുടെ ഭാഗമായി ‘വരാൻ പോകുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശികമായ പ്രത്യേകതകൾ കണക്കിലെടുത്ത് പുതിയ വികസന സാദ്ധ്യതകൾ ജനപങ്കാളിത്തത്തോടെ
കണ്ടെത്തി ജനകീയ മാനിഫെസ്സ്റ്റോ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്കായുള്ള സംഘാടക സമിതി രൂപീകരിച്ചു. പറവൂർ മേഖല കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളം ഓപ്പൺ സ്റ്റേജിൽ വച്ച് നടന്ന രൂപീകരണയോഗം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഷാജി ഉൽഘാടനം ചെയ്തു. സി.കെ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വികസന ഉപസമിതി കൺവീനർ പി എസ് മുരളി വിഷയാവതരണം നടത്തി. സി.വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.
സംഘാടക സമിതി
രക്ഷാധികാരി : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി
ചെയർമാൻ : S രാജൻ
വൈ: ചെയർമാൻമാർ :
കെ.കെ സതീശൻ
ഡി.എം ജോയ്
അരുൺ ശേഖർ
രാജേശ്വരി ബാലചന്ദ്രൻ
കൺവീനർ : മജുമോൾ
ജോ: കൺവിനർമാർ
ട്രഷറർ : സി.കെ അനിൽകുമാർ
ലിസി റാഫേൽ
വി. ശിവശങ്കരൻ
പി.സി ബാബു
ജെൻസി തോമസ്
എന്നിവരെ തെരഞ്ഞെടുത്തു.