തുരുത്തിക്കര സയൻസ് സെന്ററിൽ ഇനി സ്വാപ്പ് ഷോപ്പും

0

സ്വാപ്പ് ഷോപ്പ്

എറണാകുളം ജില്ല : 2025 ജൂൺ 15

തുരുത്തിക്കര സയൻസ് സെന്ററിൽ ഇനി സ്വാപ്പ് ഷോപ്പും. പൊതുജനങ്ങൾക്ക് തങ്ങളുടെ വീടുകളിൽ ഉപയോഗപ്രദം അല്ലാതിരിക്കുന്ന സാധനങ്ങൾ സ്വാപ്പ് ഷോപ്പിൽ എത്തിച്ചാൽ വീണ്ടും പുനരുപയോഗിക്കാനായി മറ്റൊരാൾക്ക് കൈമാറുന്നതാണ്.
ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഡോ. ശീതൾ ജി മോഹൻ കെഎഎസ് പ്രദേശവാസിയായ ജയ്സൺ പി എ യിൽ നിന്ന് സൈക്കിൾ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു

സയൻസ് സെന്റർ ചെയർപേഴ്സൺ കെ കെ ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
കുസാറ്റ് മുൻ വൈസ് ചാൻസിലർ ഡോ. പി ജി ശങ്കരൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജോ ജോർജ്,മഞ്ജു അനിൽകുമാർ, , ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ പ്രസിഡന്റ് എ ഡി യമുന, തുരുത്തിക്കര റസിഡൻസ് അസോസിയേഷൻ സെക്രട്ടറി വിനീഷ് വിജയൻ, ഓൾ കേരള പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സൊസൈറ്റി ജില്ല പ്രസിഡന്റ് ജിനു ജോർജ്, ഡോ.കുര്യാച്ചൻ, കേരള സ്റ്റേറ്റ് പെൻഷൻ യൂണിയൻ മുളന്തുരുത്തി മേഖല പ്രസിഡന്റ് പ്രൊഫസർ എം ഇ ഗോപാലകൃഷ്ണൻ, ഹരിത കേരളംമിഷൻ റിസോഴ്സ് പേഴ്സൺ കെ ടി രത്നഭായ്, സമീക്ഷ സാംസ്കാരിക നിലയം പ്രസിഡന്റ് എം ആർ മുരളീധരൻ,സയൻസ് സെന്റർ വയോജന സമിതി പ്രസിഡന്റ് കെ കെ ജോർജ്, എക്സിക്യൂട്ടീവ് ഡയറക്ടർ പി എ തങ്കച്ചൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *