കടുങ്ങല്ലൂർ യൂണിറ്റ് കൺവെൻഷൻ

എറണാകുളം ജില്ല – 8-ജൂലൈ-2025
കടുങ്ങല്ലൂർ യൂണിറ്റ് കൺവെൻഷൻ ജൂലൈ 7 തിങ്കൾ വൈകിട്ട് 5 മണി മുതൽ പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ വച്ച് നടന്നു ജില്ലാ കമ്മിറ്റി അംഗം സി ഐ വർഗീസ് സംസ്ഥാന വാർഷികം റിപ്പോർട്ടിങ്ങും സംഘടനാരേഖയും അവതരിപ്പിച്ചു. മേഖലാസെക്രട്ടറി ജയപാലൻ, പ്രസിഡന്റ് ആർ രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ 16 പേർ പങ്കെടുത്തു.
നാളത്തെ പഞ്ചായത്ത് പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്ത കടുങ്ങല്ലൂർ പഞ്ചായത്തിൽ പ്രാരംഭ പ്രവർത്തങ്ങക്കായി ശില്പശാല സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു. മാസികാ ദിനത്തോടനുബന്ധിച്ചു യൂണിറ്റ് 16 മാസികകൾക്ക് വരിക്കാരെ കണ്ടെത്തി.