എറണാകുളം ജില്ലയിൽ യൂണിറ്റ് കൺവെൻഷനുകൾ പുരോഗമിക്കുന്നു.

0

എറണാകുളം ജില്ലയിൽ യൂണിറ്റ് കൺവെൻഷനുകൾ പുരോഗമിക്കുന്നു.

പെരിങ്ങാല

കോലഞ്ചേരി മേഖല പെരിങ്ങാല യൂണിറ്റ് കൺവൻഷൻ ജൂലൈ 13 ഞാറാഴ്ച വൈകീട്ട് 5ന് പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ ചേർന്നു. മേഖല പ്രസിഡൻ്റ് പി.കെ. അലി ഉദ്ഘാടനം ചെയ്തു. വി.എം. അനിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിറ്റ് സെക്രട്ടറി സരിത കെ.ആർ ൻ്റെ സ്വാഗതത്തോടെയാണ് ആരംഭിച്ചത്.   തുടർന്ന് വി.എ. വിജയകുമാർ കൂടിച്ചേരലിൻ്റെ ഉദ്ദേശലക്ഷ്യങ്ങളും ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ചു.   യൂണിറ്റിലെ ആകെ അംഗത്വം  25 ആണ്. അതിൽ  21 പേർ കൺവെൻഷനിൽ പങ്കെടുത്തു. 5 മണിക്ക് കൃത്യമായി ആരംഭിച്ച യോഗം 7.30 ന് സമാപിച്ചു.

പിറവം

കൂത്താട്ടുകുളം മേഖല പിറവം യൂണിറ്റ് കൺവൻഷൻ ജൂലൈ 12നു  2  മണിക്ക് പിറവം ഗവ എൽ പി സ്‌കൂളിൽ ചേർന്നു. യൂണിറ്റ് പ്രസിഡൻ്റ്  കെ കെ ഇന്ദിരയുടെ അദ്ധ്യതയിൽ ചേർന്ന യോഗം ജില്ലാ ശാസ്ത്രാവബോധ സമിതി ചെയർമാൻ മോഹൻദാസ് മുകുന്ദൻ ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സി കെ സോമൻ പ്രവർത്ത റിപ്പോർട്ടും, മേഖലാ സെക്രട്ടറി  റെജി. എം. പി. സംഘടനാ രേഖയും അവതരിപ്പിച്ചു. അമ്മിണിയമ്മാൾ ടീച്ചർ സ്വാഗതം പറഞ്ഞു. 17 പേർ പങ്കെടുത്ത പ്രവർത്തകയോഗം രണ്ടു ഗ്രൂപ്പുകളായി ചർച്ച നടത്തുകയും ഒന്നാം ഗ്രൂപ്പിനു വേണ്ടി ശിവദാസ് കളമ്പൂരും രണ്ടാം ഗ്രൂപ്പിനു വേണ്ടി ബിജു വർഗ്ഗീസും ഗ്രൂപ്പുകളുടെ കണ്ടെത്തലുകളും, നിദ്ദേശങ്ങളും അവതരിപ്പിച്ചു. മേഖലാ സെകട്ടറി ചർച്ചകളുടെ ക്രോഡീകരണവും മറുപടിയും പറഞ്ഞു. ശ്രീ രവീന്ദ്രൻ കുടിയിരിക്കൽ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു

5.45 ന് യോഗം അവസാനിച്ചു

തിരുമാറാടി

കൂത്താട്ടുകുളം മേഖല തിരുമാറാടി യൂണിറ്റ് കൺവെൻഷൻ മേഖല ട്രഷറര്‍ ശ്രീ ഷൈജു ജോൺ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അഭിലാഷ് അയ്യപ്പൻ രേഖ അവതരിപ്പിച്ചു. ചർച്ചയിൽ ജോർജ് ജേക്കബ്, പി വി കുര്യാക്കോസ് രമ്യ ടീച്ചർ എന്നിവർ പങ്കെടുത്തു.

പാമ്പാക്കു

കൂത്താട്ടുകുളം മേഖല പാമ്പാക്കുട യൂണിറ്റ്  കൺവെൻഷൻ  നടന്നു. അരുൺ T K സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ടി. എസ് സോമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി   സി. കെ  യോഹന്നാൻ റിപ്പോർട്ട് അവതരിപ്പിച്ചു. മോഹൻദാസ് മുകുന്ദൻ  സംസ്ഥാന വാർഷികം റിപ്പോർട്ട്  ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.  യൂണിറ്റ് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള വിവിധ ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു.

കാലടി.

അങ്കമാലി മേഖല യൂണിറ്റ് കൺവെൻഷൻ ജൂലൈ 13 ഞായർ വൈകിട്ട് 04 മണിക്ക്  പ്രസിഡൻ്റ്  എ ആർ സുബ്രഹ്മണ്യൻ്റെ വസതിയിൽ യൂണിറ്റ് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.  മേഖലാ സെക്രട്ടറി     കെ.എസ്സ് സ്വാമിനാഥൻ പ്രവർത്തന രേഖ അവതരിപ്പിച്ചു. രാധാമുരളീധരൻ സ്വാഗതം ആശംസിച്ചു, എം.ആർ.വിദ്യാധരൻ ആമുഖാവതരണം നടത്തി. ചർച്ചയ്ക്ക് ശേഷം സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു.

വരാപ്പുഴ

ആലങ്ങാട് മേഖല യൂണിറ്റ് കൺവെൻഷൻ വൈകിട്ട് 4:30 മുതൽ 7 മണി വരെ സെബാസ്റ്റ്യൻ ബാവേലിയുടെ വസതിയിൽ വച്ച് നടന്നു. 11 പേർ പങ്കെടുത്തു. മേഖലാ സെക്രട്ടറി സൈജൻ  മേപ്പാടത്ത്  അവതരണം നടത്തി.  യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ ടി. അധ്യക്ഷത വഹിച് വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം സി.പി.പോൾസംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.എസ്. സ്വരൂപ് റിപ്പോർട്ട് അവതരിപ്പിച്ചു  യൂണിറ്റിന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്തു. വരാപ്പുഴയിലെ വായു-ജല മലിനീകരണ പഠനം, പൊക്കാളി പാടങ്ങളെ സംബന്ധിച്ച സർവ്വേ പൂർത്തീകരിക്കുകയും, ഭാവി പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക, വരാപ്പുഴയിലെ പക്ഷികളെ സംബന്ധിച്ച പുസ്തകം ഈ വർഷം തന്നെ പ്രസിദ്ധീകരിക്കുക  തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു

കരുമാല്ലൂർ

ആലങ്ങാട് മേഖല യൂണിറ്റ് കൺവെൻഷൻ ജൂലൈ 5 വൈകീട്ട്  7.30 ന് ഓൺലൈനിൽ  നടന്നു. യൂണിറ്റ് പ്രസിഡണ്ട് മഞ്ജു അദ്ധ്യക്ഷയായി. യൂണിറ്റ് സെക്രട്ടറിയുടെ സ്വാഗതത്തിനും അദ്ധ്യക്ഷയുടെ ഉപക്രമത്തിനും ശേഷം മേഖലാ കമ്മറ്റി അംഗം സ്വരൂപ് റിപ്പോർട്ടിംഗ് നടത്തി. സിബിൻ നന്ദി പറഞ്ഞു.

17 അംഗങ്ങളാണ് പങ്കെടുത്തത്.

 

വാഴക്കുളം

ആലുവ മേഖല വാഴക്കുളം  യൂണിറ്റ് പ്രവർത്തക യോഗം ജൂലൈ 9 ബുധൻ വൈകിട്ട് വാഴക്കുളം വായനശാലയിൽ വച്ച് വൈകിട്ട്  5 30 മുതൽ  നടന്നു യൂണിറ്റ് പ്രസിഡണ്ട് കെ എസ് അഷറഫ് അധ്യക്ഷത വഹിച്ചു . സെക്രട്ടറി മുഹമ്മദലി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വാർഷികം ഉള്ളടക്കവും ഭാവി പ്രവർത്തന രേഖയും  എന്നിവ ജില്ലാ കമ്മിറ്റിയംഗം മധു അവതരിപ്പിച്ചു. പുരുഷോത്തമൻ മാസ്റ്റർ, വേണു മാസ്റ്റർ, സുനിൽ, എം എസ് വിഷ്ണു എന്നിവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു

 

ആലുവ

ആലുവ മേഖല, ആലുവ യൂണിറ്റ് കൺവെൻഷൻ ജൂലൈ 13 ഞായർ വൈകിട്ട് 2.30ന് ആലുവ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഹൈസ്കൂളിൽ വച്ച് നടന്നു. യൂണിറ്റ് സെക്രട്ടറി വി കെ രാജീവൻ യൂണിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന  വാർഷിക സമ്മേളന ഉള്ളടക്കം  എസ്  എസ് മധു റിപ്പോർട്ട് ചെയ്തു . എം. കെ രാജേന്ദ്രൻ ഭാവി പ്രവർത്തനങ്ങളുടെ ആമുഖ അവതരണം നടത്തി. ഡോ.  പി എൻ എൻ പിഷാരടി  ജീവിത ശൈലി രോഗങ്ങളെ കുറിച്ചും ഇടപെടൽ സാദ്ധ്യതകളെ കുറിച്ചും  സംസാരിച്ചു. ജനകീയ വികസന ക്യാംപയിൻ സംബന്ധിച്ച കാര്യങ്ങൾ ശ്രീ. എം സുരേഷ് വിശദീകരിച്ചു. തുടർന്നു യോഗത്തിൽ പങ്കെടുത്ത എല്ലാവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീ. ജയപ്രകാശ് കെ  നന്ദി പറഞ്ഞു.

 

ആലുവ മേഖല, മുപ്പത്തടം യൂണിറ്റ് കൺവൻഷൻ ജൂലൈ 20 ഞായർ വൈകിട്ട് 04 മണിക്ക് മുപ്പത്തടം യുവജനസമാജം വായനശാല ഹാളിൽ നടന്നു.

യൂണിറ്റ് പ്രസിഡന്റ് മനോജ്‌ കെ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീജിത്ത്‌ ബി റിപ്പോർട്ട് അവതരിപ്പിച്ചു.

മേഖലാ സെക്രട്ടറി ജയപാലൻ വി സംസ്ഥാന വാർഷിക റിപ്പോർട്ടിങ്ങും ഭാവിപ്രവർത്തനങ്ങളും. നാളത്തെ കടുങ്ങല്ലൂർ പഞ്ചായത്ത്‌ റിസോഴ്സ് ടീം കൺവീനർ ഉണ്ണികൃഷ്ണൻ പി ജി ക്യാമ്പയിൻ പ്രവർത്തനങ്ങളും അവതരിപ്പിച്ചു.

ചർച്ചയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. നാളത്തെ പഞ്ചായത്ത്‌ ക്യാമ്പയിനിന്റെ ഭാഗമായി ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചകൾ സജീവമാക്കുന്നതിനും തീരുമാനിച്ചു. തുടർന്ന് വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ ശസ്ത്രക്രിയാരീതികൾ പരിചയപ്പെടുത്തുന്ന ആരോഗ്യ ക്ലാസ് യൂണിറ്റ് പ്രസിഡന്റ് മനോജ്‌ കെ എ എടുത്തു

ആലുവ മേഖല, എടത്തല യൂണിറ്റ് കൺവെൻഷൻ ജൂലൈ 29 ചൊവ്വാഴ്ച വൈകിട്ട് 05 മണിക്ക് എം എം മക്കാറിന്റെ വസതിയിൽ ചേർന്നു.

യൂണിറ്റ് പ്രസിഡന്റ് സുരേഷ് എം അദ്ധ്യക്ഷത വഹിച്ചു. എസ് എസ് മധു വാർഷിക റിപ്പോർട്ടിങ്ങും ഭാവി പ്രവർത്തനങ്ങളും അവതരിപ്പിച്ചു . തുടർന്ന് നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. മേഖലാ സെക്രട്ടറി ജയപാലൻ വി ചർച്ച ക്രോഡീകരിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജീവൻ വി കെ, നന്ദകുമാർ എൻ കെ, മേഖലാ ട്രഷറർ സുനിൽകുമാർ ടി എൻ, വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ബി കെ എന്നിവർ ഉൾപ്പെടെ 14 പേർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി പ്രഭാകരൻ കുന്നത്ത് നന്ദി പറഞ്ഞു

യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.

അങ്കമാലി മേഖല കാഞ്ഞൂർ യൂണിറ്റ് കൺവെൻഷൻ പ്രസിഡൻ്റ് എ.എ. ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.

ജില്ലാകമ്മിറ്റി അംഗം എം കെ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.ടി. മണി യൂണിറ്റ് റിപ്പോർട്ടും മേഖലാ സെക്രട്ടറി കെ എസ്‌ സ്വാമിനാഥൻ സംഘടനാ രേഖയും അവതരിപ്പിച്ചു. നാളത്തെ കാഞ്ഞൂർ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ നിർമ്മാണം , End plastic Pollution ക്യാമ്പയിൽ ബാലവേദി എന്നിവ കാര്യക്ഷമമായി പ്രവൃത്തിക്കുന്നതിന് യോഗം ചർച്ചയിലുടെ തീരുമാനിച്ചു.

കാഞ്ഞൂരിൻ്റെ വികസന, ടൂറിസ്റ്റ് സാധ്യതകൾ പരിഗണിച്ച് നിർദ്ദിഷ്ട സീപോർട്ട് – എയർ പോർട്ട്‌ പാതക്ക് കാഞ്ഞൂരിൽ ഒരു എൻട്രൻസും സർവ്വീസ് റോഡും ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

എരൂർ വെസ്റ്റ്

തൃപ്പൂണിത്തുറ മേഖല എരൂർ വെസ്റ്റ് യൂണിറ്റ് കൺവെൻഷൻ ജൂലൈ 13 ഞായറാഴ്ച്ച രാവിലെ 10 ന് എരൂർ ഗ്രാമീണ വായനശാലയിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ്  കുമാരി ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് സെക്രട്ടറി എം രമേശ് യൂണിറ്റ് റിപ്പോർട്ടും മേഖലാ സെക്രട്ടറി വി കെ ജയൻ ആമുഖവും ടി എസ് മനോജ് കുമാർ യൂണിറ്റ് രേഖയും ജില്ലാസെക്രട്ടറി പി കെ വാസു  ഭാവിപ്രവർത്തന ദിശയും നാളത്തെ തൃപ്പൂണിത്തുറ ക്യാമ്പയിനും അവതരിപ്പിച്ചു.  തുടർന്ന് എല്ലാ അംഗങ്ങളും ചർച്ചയിൽ  സംസാരിച്ചു.   നാളത്തെ തൃപ്പൂണിത്തുറ ക്യാമ്പയിനിലെ വയോജന സാമൂഹിക ക്ഷേമ വിദഗ്ദ്ദ സമിതി കൺവീനർ കെ ബി സുബ്രഹ്മണ്യൻ വിഷയത്തെക്കുറിച്ചും തുടർന്ന് നടക്കേണ്ട ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷന് യൂണിറ്റ് ചെയ്യേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു.  ചില അംഗങ്ങൾ യുറീക്ക മാസിക തങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചു സൂചിപ്പിച്ചു.  പ്രസിഡന്റിന്റെ ചുമതല ശ്രീ ജോസഫ് ഏറ്റെടുത്തു.  രാജു നന്ദി പറഞ്ഞുകൊണ്ട് 10 30 നു തുടങ്ങിയ കൺവെൻഷൻ 1 മണിക്ക് അവസാനിച്ചു.

 

എരൂർ നോർത്ത്

തൃപ്പൂണിത്തുറ മേഖല എരൂർ നോർത്ത് യൂണിറ്റ് കൺവെൻഷൻ ജൂലൈ 12 ശനിയാഴ്‌ച്ച വൈകീട്ട് 6.30 ന് പുത്തൻകുളങ്ങര ടെക്ക് അരീന ആർട്ടു ഗാലറിയിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ്  കെ. ബി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ടി. എഫ്. ഗീവർഗീസ് സ്വാഗതം ആശംസിച്ചു. വി കെ ജയൻ യൂണിറ്റ് റിപ്പോർട്ടും ടി എസ് മനോജ് കുമാർ യൂണിറ്റ് രേഖയും നാളത്തെ തൃപ്പൂണിത്തുറ ക്യാമ്പയിനും അവതരിപ്പിച്ചു.  ജില്ലാസെക്രട്ടറി പി കെ വാസു, ടി പി ഗീവർഗീസ് എന്നിവർ ചർച്ചയിൽ വിശദീകരണങ്ങൾ നല്കി.  6 30 നു തുടങ്ങിയ കൺവെൻഷൻ 8.30 ന് അവസാനിച്ചു.

 

കരിങ്ങാച്ചിറ

തൃപ്പൂണിത്തുറ മേഖല കരിങ്ങാച്ചിറ യൂണിറ്റ് കൺവെൻഷൻ ജൂലൈ 13 ഞായറാഴ്ച്ച രാവിലെ 10 ന് കുന്നത്തു കുളങ്ങര മരണാനന്തര സഹായ ഫണ്ട് ഹാളിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിസന്റ് K S പ്രകാശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി C K സുബിൻ സ്വാഗതവും യൂണിറ്റ് റിപ്പോർട്ടിങ്ങും നടത്തി. റിപ്പോർട്ടും ജില്ല കമ്മിറ്റിയംഗം T P ഗീവർഗ്ഗീസ് ആമുഖ പ്രഭാഷണം നടത്തി ചർച്ചക്ക് മറുപടിയും പറഞ്ഞു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ C A ബെന്നി, LBSRA NORTH-സെക്രട്ടറി MV വിജയൻ , സഫിയ ഇക്ബാൽ , T K വിദ്യാസാഗർ, മാത്യു ബെന്നി എന്നിവർ ചർച്ചയിൽ പങ്കെടുത്തു .O K സത്യൻ നന്ദി രേഖപ്പെടുത്തിക്കൊണ്ട് 10 30 നു തുടങ്ങിയ കൺവെൻഷൻ 1 മണിക്ക് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *